നാടിനെ നടുക്കിയ ഉപ്പളയിലെ അപകടം: മരണം ആറായി

0
281

ഉപ്പള (www.mediavisionnews.in):  നാടിനെ നടുക്കിയ ഉപ്പളയിലെ അപകടത്തിൽ മരണം ആറായി. ഗുരുതര പരിക്കേറ്റു അത്യാസന്ന നിലയിൽ കഴിയുകയായിരുന്ന ഒരു കുട്ടിയാണ് ഇന്ന് മരിച്ചത്. ഗൃഹപ്രവേശനച്ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്

തലപ്പാടി കെ.സി റോഡ് ഹജ്ജിനടുകയിലെ അബ്ദുൽ നാസർ- നസീമ ദമ്പതികളുടെ മകൾ ഒരു വയസുള്ള ഫാത്തിമ ആണ് മരിച്ചത്. തിങ്കളാഴ്ച്ച ഉണ്ടായ അപകടത്തിൽ കുട്ടിയുടെ മാതാവ് നസീമ തൽക്ഷണം മരിച്ചിരുന്നു.

അപകടത്തിൽ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ (65), മക്കളായ നസീമ(30), അസ്മ (28), അസ്മയുടെ ഭര്‍ത്താവ് ഇംതിയാസ് (38), ബീഫാത്തിമയുടെ മറ്റൊരു മകളായ സൗദയുടെ ഭര്‍ത്താവ് മുഷ്താഖ്(38) എന്നിവർ മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here