ഉപ്പള (www.mediavisionnews.in): ഇന്നു രാവിലെ ആറേകാലോടെ ഉപ്പള നയാബസാറിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം നടന്നത് പാലക്കാട് മരിച്ച ബീഫാത്തിമയുടെ മകളുടെ ഗ്രഹപ്രവേശന ചടങ്ങിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ എന്നാണ് വിവരം. (www.mediavisionnews.in)അപകടത്തിൽ അഞ്ചു പേരാണ് മരിച്ചത്. പരുക്കേറ്റ ഏഴു പേർ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കാസർകോട് – മംഗളൂരു ദേശീയ പാതയിൽ ഉപ്പളയ്ക്കു സമീപം താലൂക്ക് ആശുപത്രിയുടെ തൊട്ടു മുന്നിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്.
ഇന്നുരാവിലെ ആറേ കാലോടെയാണ് നടുക്കുന്ന അപകട വാർത്ത പരന്നത്.പെട്രോളിങ്ങിലായിരുന്ന ഹൈവേ പൊലിസും തൊട്ടടുത്ത് ഫയർസ്റ്റേഷനും ഉള്ളതു കാരണം പൂർണ്ണമായും തകർന്ന ജീപ്പിൽ നിന്നും കുടുങ്ങി കിടന്നവരെയും മറ്റും വേഗത്തിൽ പുറത്ത് എടുക്കാനായി. രക്ഷാ പ്രവർത്തനത്തിനു നാട്ടുകാരും നേതൃത്വം നൽകി. (www.mediavisionnews.in) കെ.എ. 15 P 9999 കണ്ണാടക രജിസ്ട്രേഷൻ ജീപ്പാണ് അപകടത്തിൽ പെട്ടത്.
പരുക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. രണ്ടു പേരുടെ അതീവ ഗുരുതരം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മംഗളൂരു കെ.സി.റോഡ് അജജിലടുക്ക സ്വദേശികളായ ബീഫാത്തിമ (65) ,അസ്മ (30),നസീമ (38), മുസ്താഖ് (41) ,ഇംത്യാസ് 35 എന്നിവരാണ് മരിച്ചത്.