ന്യൂഡല്‍ഹി (www.mediavisionnews.in): ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്ങിന് തകരാറുള്ളതായി സംശയിക്കുന്ന അമെയ്‌സിനെ ഹോണ്ട കാര്‍സ് ഇന്ത്യ തിരികെ വിളിച്ചു. 7,290 അമെയ്‌സ് കാറുകളാണ് ഹോണ്ട തിരികെ വിളിക്കുന്നത്.
തകരാറുള്ളതായി സംശയിക്കുന്ന അമെയ്‌സുകളുടെ ഉടമകളുമായി ഈ മാസം 26 മുതല്‍ ഹോണ്ട നേരിട്ട് ബന്ധപ്പെട്ട് അടുത്തുള്ള ഹോണ്ട സര്‍വീസ് സെന്ററില്‍ വാഹനം എത്തിക്കാന്‍ നിര്‍ദേശം നല്‍കും.
2018 ഏപ്രില്‍ 17 നും മേയ് 24 നും ഇടയില്‍ നിര്‍മിച്ചവയാണവ. ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്ങിന്റെ സെന്‍സറിനുള്ള തകരാര്‍ മൂലം സ്റ്റിയറിങ്ങിന് കട്ടിക്കൂടുതല്‍ ഉണ്ടാവുകയും സ്റ്റിയറിങ് തകരാര്‍ വ്യക്തമാക്കുന്ന ലൈറ്റ് തെളിയുന്നതുമാണ് പ്രശ്‌നം.
മാരുതി ഡിസയറുമായി മത്സരിക്കുന്ന അമെയ്‌സിന് പെട്രോള്‍, ഡീസല്‍ വകഭേദങ്ങളുണ്ട്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന് 87 ബിഎച്ച്പിയും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന് 99 ബിഎച്ച്പിയുമാണ് കരുത്ത്.