കൊള്ളയടിച്ച് എണ്ണക്കമ്പനികള്‍; ഇന്ധനവില വീണ്ടും കൂട്ടി; പെട്രോള്‍ 80 രൂപ കടന്നു

0
276

തിരുവനന്തപുരം (www.mediavisionnews.in): ഇന്ധ​ന വി​ല വീണ്ടും വ​ർ​ധി​ക്കുന്നു. സം​സ്ഥാ​ന​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് ര​ണ്ട് പൈ​സ​യും ഡീ​സ​ലി​ന് 19 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 80.07 രൂ​പ​യും ഡീ​സ​ലി​ന് 73.43 രൂ​പ​യു​മാ​ണ് വില. ക​ഴി​ഞ്ഞ ഒ​ൻ​പ​ത് ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 1.26 രൂ​പ​യും ഡീ​സ​ലി​ന് 1.20 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്.

അന്താരാഷ്​ട്ര വിപണിയിൽ ക്രൂഡ്​ഒായിൽ വില  ഒരു ശതമാനം വർധിച്ചത്​ ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുകയായിരുന്നുവെന്നാണ്​ സൂചന. ഇറാനിൽ നിന്നുള്ള കയറ്റുമതി കുറഞ്ഞതാണ്​ എണ്ണവില വർധനവിന്​ കാരണമായത്​. വരും ദിവസങ്ങളിൽ ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതി പുനരാരംഭിക്കുന്നതോടെ സ്ഥിതിയിൽ പുരോഗതി ഉണ്ടാവുമെന്നാണ്​ പ്രതീക്ഷ.

2013ലാണ് കേരളത്തില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. അക്കൊല്ലം സെപ്റ്റംബറില്‍ പെട്രോള്‍ വില ലിറ്ററിന് 77 രൂപയായിരുന്നു. എന്നാല്‍ അന്ന് ഡീസലിന്റെ വില ലിറ്ററിന് 56 രൂപ മാത്രമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here