കുമ്പള അക്കാദമി പത്താം വാർഷിക ആഘോഷത്തിന് ആഗസ്റ്റ് ആദ്യവാരത്തിൽ തുടക്കമാവും

0
327

കുമ്പള (www.mediavisionnews.in):സമാന്തര വിദ്യാഭ്യാസ രംഗത്ത് ഒരു നാടിന്റെ സ്വപ്‌നമായി, സ്ത്യുതര്‍ഹമായ സേവനം നടത്തിയ കുമ്പള അക്കാദമിയുടെ പത്താം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ഓഗസ്റ്റ് ആദ്യവാരത്തില്‍ തുടക്കം കുറിക്കും.

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, കുടുംബ സംഗമം, വിദ്യാഭ്യാസ സമ്മേളനം , എക്‌സലന്‍സി അവാര്‍ഡ്, ജില്ലയിലെ പ്രമുഖ വ്യക്തികളെ ആദരിക്കല്‍, അന്തര്‍ സംസ്ഥാന കോളേജ്, ക്ലബ്ബ്തല കായിക മത്സരങ്ങള്‍, വിദ്യാഭ്യാസ എക്‌സിബിഷന്‍ തുടങ്ങി ഇരുപതോളം വിവിധ പരിപാടികളാണ് നടത്തപ്പെടുന്നത്.സമാപന സമ്മേളനത്തില്‍ മന്ത്രിമാരേയും സാംസ്‌കാരിക നായകന്മാരേയും സിനിമാതാരങ്ങളേയും അണിനിരത്തിയുള്ള മെഗാഷോയോട് കൂടി പരിപാടി സമാപ്പിക്കും.

പത്താം വാര്‍ഷിക ഉപഹാരമായി മഞ്ചേശ്വരം മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സര പരീക്ഷകള്‍ക്ക് (പി.എസ്.സി, എസ്.എസ്.സി) തയ്യാറെടുക്കുന്നതിനായി ഓരോ പഞ്ചായത്തിലും പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും.കഴിഞ്ഞ പത്ത് വര്‍ഷക്കാലം ഒരു നാടിന്റെ അഭിമാനമായി കലാ-കായിക-വിദ്യാഭ്യാസ-സാംസ്‌കാരിക-സാന്ത്വന മേഖലകളില്‍ വിവിധ വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കാന്‍ കുമ്പള അക്കാദമിക്ക് സാധിച്ചിട്ടുണ്ടെന്ന് പത്രസമ്മേളനത്തില്‍ അറിയിച്ചു

മുനീര്‍ എരുതുംകടവ് (പ്രിന്‍സിപാള്‍), ഇബ്രാഹിം ഖലീല്‍ (ഡയറക്ടര്‍), മസ്ദുഖ് (ഡയറക്ടര്‍), സബുര്‍ ആരിക്കാടി (ഡയറക്ടര്‍ ), കരീം, നാഫിഅ്, ഔഫ്, ജാഫര്‍ (അധ്യാപകര്‍ ) പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here