ഉപ്പള (www.mediavisionnews.in): നാഷണൽ ഹൈവേയിലും ഉൾപ്രദേശത്തും സർവീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാർ കുട്ടികളോട് അമിതമായി ചാർജ് വാങ്ങുന്നതായി കുട്ടികൾ പരാതിപ്പെട്ടു.
മേൽക്കൂരയില്ലാത്ത ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിൽ കുട്ടികൾ ബസ് കാത്തു നിൽകുമ്പോൾ ഒരുപാട് ദൂരെയാണ് ബസ്സുകൾ നിർത്തുന്നത്. കുട്ടികൾ ഓടി അവിടെയെത്തുമ്പോളേക്കും ബസ്സുകൾ അവിടെ നിന്നും പുറപ്പെടുന്നു.
ഒരു രൂപ കൊടുക്കേണ്ടുന്ന സ്ഥലത്തേക്ക് നിർബന്ധപൂർവം രണ്ടു രൂപ ഈടാക്കുന്നു. ഇല്ലെങ്കിൽ വഴിയിൽ ഇറക്കി വിടുന്നു.ബായാറിൽ സ്ഥിരമായി ഇത് തന്നെയാണ് സ്ഥിതിയെന്നു വിദ്യാർത്ഥികൾ പറയുന്നു.
കാലിയായ സീറ്റിൽ പോലും ഇരിക്കാൻ അനുവദിക്കുന്നില്ല. ഫുൾചാർജ് നൽകുന്ന ആളുകൾക്ക് പോലും ടിക്കറ്റ് നൽകാതെയാണ് ബസ്സുകൾ യാത്ര നടത്തുന്നത്.ഇതിന്നെതിരെ ആർ.ടി.ഒ ക് പരാതി നൽകുമെന്ന് വിദ്ധാർത്ഥികളും മറ്റു യാത്രക്കാരും പറഞ്ഞു.