ഉപ്പള മണ്ണംകുഴിയിൽ കുട്ടികൾക്ക് ഭീഷണിയായി അംഗനവാടി കെട്ടിടം

0
283

ഉപ്പള (www.mediavisionnews.in): മംഗൽപ്പാടി പഞ്ചായത്തിലെ അഞ്ചാം വാർഡിൽപ്പെട്ട മണ്ണംകുഴി സ്റ്റേഡിയത്തിന് സമീപമുള്ള അംഗനവാടി കെട്ടിടം ഏത് നേരത്തും പൊട്ടി വീഴാറായ നിലയിൽ. സീലിംഗ് ഇളകി വീഴാൻ തുടങ്ങിയിട്ട് മാസങ്ങളായി.

പഞ്ചായത്ത് അധികാരികളെയും, ബ്ലോക്ക് പഞ്ചായത്ത് അധികാരികളെയും പരാതിയുമായി പല തവണ സമീപിച്ചെങ്കിലും കൃത്യമായ ഒരു മറുപടിയോ,പരിഹാരമോ ഇതു വരെ ലഭിച്ചിട്ടില്ല. ശക്തമായ ഒരു കാറ്റു വന്നാൽ നിലം പൊത്തുന്ന അവസ്ഥയിലാണിന്നു അംഗനവാടിയെന്നു രക്ഷിതാക്കളും, അംഗനവാടി ജീവനക്കാരും പറയുന്നു. സ്ലാബുകൾ പൊളിഞ്ഞു വീഴുമ്പോൾ കുട്ടികളെയുമെടുത്തു ജീവനും കൊണ്ട് ഓടാറാണ് പതിവെന്ന് ജീവനക്കാർ പറഞ്ഞു.

ഇവിടേക്കെത്താൻ ശരിയായ ഒരു വഴിപോലുമില്ല. ഉള്ള വഴിയിലാണെങ്കിൽ വെള്ളം നിറഞ്ഞു കവിഞ്ഞു. അപകടാവസ്ഥയിലായ ഒരു കിണറുമുണ്ട്. ഈ കെട്ടിടം പൊളിച്ചു മാറ്റി കെട്ടുറപ്പുള്ള ഒരു കെട്ടിടം പണിയണമെന്നാണ് രക്ഷിതാക്കളും,ജീവനക്കാരും,നാട്ടുകാരും പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here