ബെംഗളുരു (www.mediavisionnews.in): ഫ്യുവൽ ഹോസിലെ പ്രശ്നം കാരണം ഇന്നോവ ക്രിസ്റ്റ, ഫോർച്ചൂണർ എസ്.യു.വി എന്നീ മോഡലുകൾ തിരിച്ചുവിളിച്ച് ടൊയോട്ട. തങ്ങളുടെ 2628 യൂണിറ്റുകൾക്ക് ഇത് സംബന്ധിച്ച് ബംഗളൂരു ആസ്ഥാനമായ ടൊയോട്ട കിർലോസ്കർ കമ്പനി നോട്ടീസ് നൽകി. 2016 ജൂലായ് 18 മുതൽ 2018 മാർച്ച് 22 വരെ നിർമ്മിച്ച പെട്രോളിലുള്ള മോഡലുകളാണ് തിരികെ വിളിക്കുന്നത്.
ഈ വർഷം ഇത് രണ്ടാം തവണയാണ് കമ്പനി തങ്ങളുടെ വാഹനങ്ങൾ തിരികെ വിളിക്കുന്നത്. 2016 ഏപ്രിൽ മുതൽ 2018 വരെ നിർമിച്ച ഇന്നോവ ക്രിസ്റ്റ കേബിൾ പ്രശ്നം കാരണം 2018 മേയ് മാസത്തിൽ ടൊയോട്ട തിരികെ വിളിച്ചിരുന്നു. 2016 ഒക്റ്റോബർ മുതൽ 2017 വരെ നിർമിച്ച ഫോർച്ച്യൂൺ വാഹനങ്ങളെയും അന്ന് തിരിച്ചുവിളിച്ചിരുന്നു.
വാഹനത്തിൽ പ്രശ്നം നേരിടുന്ന ഉപഭോക്താക്കൾക്ക് ഇക്കാര്യത്തിൽ കമ്പനിയെ നേരിട്ട് ബന്ധപ്പെടാവുന്ന തരത്തിലായിരുന്നു സമീപനം. രണ്ട് ലിറ്റർ ഡീസൽ എൻജിന് മുകളിലുള്ള വാഹനങ്ങൾ നിരോധിച്ച സമയത്ത് ഡൽഹിയിൽ പെട്രോളിലോടുന്ന ഇന്നോവ ക്രിസ്റ്റ നിരവധിയാണ് വിറ്റഴിഞ്ഞിത്.