കോട്ടയം (www.mediavisionnews.in):സ്വര്‍ണം നഷ്ടപ്പെട്ട കേസില്‍ പൊലീസ് ചോദ്യം ചെയ്ത ദമ്പതികള്‍ ജീവനൊടുക്കി. ചങ്ങനാശ്ശേരി പുഴവാത് സുനില്‍കുമാര്‍, രേഷ്മ എന്നിവരാണ് മരിച്ചത്.
സജികുമാര്‍ എന്ന വ്യക്തിയുടെ സ്ഥാപനത്തില്‍ നിന്ന് 600 ഗ്രാം സ്വര്‍ണം മോഷണം പോയിരുന്നു.
ഇവിടെ ജീവനക്കാരനായിരുന്നു സുനില്‍. ഇതേതുടര്‍ന്ന് സജികുമാര്‍ നല്കിയ പരാതിയിലാണ് പൊലീസ് ചോദ്യം ചെയ്തത്. പൊലീസ് മര്‍ദിച്ചതായും ആരോപണമുണ്ട്.
എന്നാല്‍ പരാതി ലഭിച്ചാല്‍ സ്വീകരിക്കേണ്ട നടപടികള്‍ മാത്രമാണ് ഉണ്ടായതെന്നും ദമ്പതികളെ മര്‍ദിക്കുകയോ മാനസികമായി ബുദ്ധിമുട്ടിക്കുകയോ ചെയ്തിട്ടില്ലെന്നും
പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.