വിദ്യാർത്ഥികളുടെ പഠനാവസരം നിഷേധിക്കുന്ന അധികാരികളെ സർക്കാർ ചിലവിൽ വിലസാൻ അനുവധിക്കില്ല – എം പി നവാസ്

0
264

കാസറഗോസ് (www.mediavisionnews.in): വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കുന്ന പിണറായി ഗവൺമെന്റിലെ രണ്ടാമൻ റവന്യു മന്ത്രി ചന്ദ്രശേഖരൻ ഉൾപ്പടെയുള്ള അധികാര വർഗത്തെ പുറത്തിറങ്ങി വിലസാൻ അനുവദിക്കില്ലെന്ന് എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം പി നവാസ്.

എസ്എസ്എൽസി പഠനം പൂർത്തിയാക്കിയ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരി പഠനം ഉറപ്പ് വരുത്തുക ഗവൺമെന്റ് എയ്ഡഡ് ഹൈസ്കൂളുകൾ ഹയർ സെക്കന്ററിയായി അപ് ഗ്രേഡ് ചെയ്യുക യു ജി, പി ജി, സീറ്റുകൾ വർദിപ്പിക്കുക, പോളി ടെക്നിക്ക് ഐടിഐ സീറ്റുകളുടെ എണ്ണം വർദിപ്പിക്കുക വിദ്യാർത്ഥി സംഘടനാ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന് നിയമ നിർമാണം നടത്തുക എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസ പ്രവേശനത്തിന് ഈടാക്കുന്ന കേഴ നിയന്ത്രിക്കുന്നതിന് മോണിറ്ററിംഗ് സംവിദാനം വിജിലൻസിന് കീഴിൽ രൂപീകരിക്കുക എയ്ഡഡ് വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യം പരിശോദിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുക മെഡിക്കൽ ഡെന്റൽ പ്രവേശന പ്രശനങ്ങൾ സാശ്വതമായി പരിഹരിച്ച് രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആശങ്കകൾ അകറ്റുക വിദ്യാർത്ഥികൾ അനുഭവിക്കുന്ന യാത്ര പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എം എസ് എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റി നടത്തിയ കളക്ട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാർച്ചിൽ നുറുകണക്കിന് വിദ്യാർത്ഥികൾ അണിനിരന്നു ജില്ല പ്രസിഡന്റ് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു ആക്ടിംങ്ങ് ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ സ്വാഗതം പറഞ്ഞു മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി എം മുനീർ ഹാജി മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, സംസ്ഥാന കമ്മിറ്റിയംഗം ഉസാമ പള്ളങ്കോട്, മുഹമ്മദ് കുത്തി, ഉളുവാർ, അസ്ഹർ എതിർത്തോട്, ഖാദർ ആലൂർ, കുഞ്ഞബ്ദുല്ല തൃക്കരിപ്പൂർ, ഹമീദ് സി ഐ, അനസ് എതിർത്തോട്, സിദ്ധിഖ് മഞ്ചേശ്വർ, സർഫ്രാസ് ചളിയംകോട്, റമീസ് ആറങ്ങാടി, സവാദ് അംഗടിമുഗർ, നവാസ് കുഞ്ചാർ, അഷ്റഫ് ബോവികാനം, ഉനൈസ് ചിത്തിരി, സൈഫുദ്ധീൻ കുന്നുകൈ സംബന്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here