ഉപ്പള (www.mediavisionnews.in): മംഗൽപാടി ഗ്രാമ പഞ്ചായത്തിനെ മുൻസിപ്പാലിറ്റിയായി ഉയർത്തണമെന്ന് മുസ്ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്ത് പ്രവർത്തക സമിതി സർക്കാറിനോട് ആവശ്യപെട്ടു.
2015 മുതൽ മുസ്ലിം ലീഗ് ഇ ആവശ്യം ഉന്നയിച്ച് വരുകയാണ്. നിലവിൽ 23 വാർഡുകളും, 67000 ജനസംഖ്യയും, രണ്ട് കോടി നികുതി വരുമാനവും, താലൂക് ആസ്ഥാനവുമായ മംഗൽപാടി പഞ്ചായത്തിനെ എന്തുകൊണ്ടും മുൻസിപ്പാലിറ്റിയായി ഉയർത്താനുള്ള മാനദണ്ഡകളും ബൗദ്ധിക സഹാജര്യവുമുണ്ടെന്ന് മുസ്ലിം ലീഗ് അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് എം.ബി യൂസഫ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ടി.എ മൂസ ഉൽഘടനം ചെയ്തു. സെക്രട്ടറി വി.പി ഷുക്കൂർ ഹാജി സ്വഗതം പറഞ്ഞു. ഭാരവാഹികളായ പി.എം സലീം, ഗോൾഡൻ മൂസകുഞ്ഞി, എം.കെ അലിമാസ്റ്റർ, മുസ്തഫ ഉപ്പള, അബ്ദു റഹ്മാൻ ബന്ദിയോട്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹുൽ ഹമീദ്, മഖ്ബൂൽ ഭായ്, ബി എം മുസ്തഫ, റസാഖ് ബപ്പായിത്തൊട്ടി, ആയിഷത്ത് താഹിറ, ജമീല, മിസ്ബാനാ, യൂസഫ് ഹേരൂർ, ജലീൽ, ഹനീഫ് കൽമട്ട, അബ്ദുറഹ്മാൻ വളപ്പിൽ, എന്നിവർ സംസാരിച്ചു