ഉപ്പള (www.mediavisionnews.in): മംഗൽപാടി താലൂക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിയുടെ ചികിത്സക്കിടെ,ആവി യന്ത്രത്തിലെ മരുന്ന് തീർന്നിട്ടും രോഗിയെ ശ്രദ്ധിക്കാതെ നഴ്‌സ് മൊബൈലിൽ കളിച്ചിരുന്നു എന്ന ആരോപണം ഗൗരവമുള്ളതാണെന്ന് മംഗൽപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി.
പാവപ്പെട്ടവരും, പാർശ്വവൽകപ്പെട്ടവരും ആതുര ശുശ്രൂഷയ്ക്ക് ആശ്രയിക്കുന്ന മംഗൽപാടി താലൂക്ക് ആശുപത്രിയിൽ, ഗർഭിണിയോട് പോലും മോശമായി പെരുമാറി എന്ന ആരോപണം നിലനിൽക്കെത്തന്നെയാണ് വീണ്ടും ക്രൂരമായ പെരുമാറ്റമുണ്ടായിരിക്കുന്നത്. ചില ജീവനക്കാരുടെ സമയനിഷ്ഠയില്ലാത്ത വരവും പോക്കും ചൂണ്ടിക്കാട്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഓ.എം.റഷീദ് മുമ്പ് അധികൃതർക്ക് പരാതി നൽകിയിരുന്നു.
ജീവനക്കാർ ഇനിയും മനുഷ്യത്വത്തിനും,മനുഷ്യ ജീവനും വില കല്പിക്കാത്ത പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാൻ മംഗൽപാടി മണ്ഡലം കോൺഗ്രസ് കമ്മറ്റി യോഗം തീരുമാനിച്ചു.
പ്രസിഡണ്ട് സത്യൻ സി ഉപ്പള, ജനറൽ സെക്രട്ടറി ഓ.എം.റഷീദ്, പി.എം.കാദർ, ഓം കൃഷ്ണ, ഇബ്രാഹീ കുന്നിൽ, ഇബ്രാഹിം കോട്ട,ബാബു, വിജയൻ സോങാൽ, വി.പി.മഹാരാജൻ, തിമ്മപ്പ ഷെട്ടി, രാജേഷ് തുടങ്ങിയവർ സംസാരിച്ചു.