ഫ്ലക്സ് ബോർഡുകൾ നിരോധിക്കാൻ സർക്കാർ; പ്രതിഷേധവുമായി വ്യവസായികൾ

0
315

തിരുവനന്തപുരം (www.mediavisionnews.in) :ഫ്ലക്സ് ബോര്‍ഡുകള്‍ നിരോധിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യവസായികള്‍. ഫ്ലക്സിന് പകരം പോളി എത്തിലിന്‍ ഉപയോഗിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം കുത്തകകളെ സഹായിക്കാനുള്ളതാണെന്നാണ് ആരോപണം. ഫ്ലക്സ് പുനരുപയോഗിക്കാന്‍ കഴിയുമെന്ന പ്രോജക്ട് റിപ്പോര്‍ട്ട് ശുചിത്വ മിഷന്‍ പൂഴ്ത്തിയെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

പുനരുപയോഗിക്കാന്‍ കഴിയാത്ത ഫ്ലക്സുകള്‍ നിരോധിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ഫ്ലക്സുകള്‍ പുനരുപയോഗിക്കാമെന്നാണ് നിര്‍മാതാക്കളുടെ വാദം. ശുചിത്വമിഷന്റെ നിര്‍ദേശ പ്രകാരം വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് ഇതു സംബന്ധിച്ച വിശദമായ പഠന റിപ്പോര്‍ട്ട് മാസങ്ങള്‍ക്ക് മുന്‍‌പ് സമര്‍പ്പിച്ചതുമാണ്.

ഫ്ളക്സിന് പകരം സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പോളിഎത്തിലിന് വില വളരെ കൂടുതലാണ്. മാത്രമല്ല ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനി മാത്രമേ രാജ്യത്ത് പോളിഎത്തിലിന്‍ ഉല്‍പാദിപ്പിക്കുന്നുമുള്ളു.

ഫ്ലക്സ് നിരോധിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം ഈ വ്യവസായ മേഖലയെ തകര്‍ക്കുമെന്നും വ്യാപാരികള്‍ പറയുന്നു.അതേസമയം പരിസ്ഥിതിക്ക് വന്‍ദോഷം വരുത്തിവെക്കുന്നതിനാലാണ് ഫ്ലക്സ് നിരോധിച്ചതെന്നാണ് സർക്കാർ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here