ഫെയിം പദ്ധതിക്കായി പെട്രോള്‍- ഡീസല്‍ വാഹനങ്ങള്‍ക്ക് അധിക നികുതി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

0
269

ന്യുദല്‍ഹി (www.mediavisionnews.in):രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു.

ഇലക്ട്രിക് , ഹൈബ്രിഡ് വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ഫെയിം പദ്ധതി വഴി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡിക്കുള്ള ധനസമാഹരണത്തിനാണ് ഇങ്ങനെയുള്ള ഒരു നീക്കം.

പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2015 ലാണ് കേന്ദ്ര സര്‍ക്കാര്‍ ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യാ (ഫെയിം ഇന്ത്യ) പദ്ധതി അവതരിപ്പിച്ചത്.

ഫെയിം പദ്ധതിക്കായി 2023 വരെ ഒന്‍പതിനായിരത്തി മുന്നൂറ്റി എണ്‍പത്തിയൊന്ന് കോടി രൂപ ആവശ്യമുണ്ടെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇതിനായി അധിക നികുതി ചുമത്തുന്നത് വാഹനവ്യവസായ മേഖലക്ക് കനത്ത തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here