കാസർഗോഡ് (www.mediavisionnews.in): ജനമൈത്രി പോലീസ് കാസറഗോഡിന്റെയും ദേളി എച്ച്.എൻ.സി ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ദിനത്തിൽ സൗജന്യ വൈദ്യപരിശോധന ക്യാമ്പ് നടത്തി. സ്ത്രീ രോഗ വിഭാഗത്തിൽ ഡോ: അർഷി മുഹമ്മദ്, ശിശുരോഗ വിഭാഗത്തിൽ ഡോ: രാജേഷ്, ഇ.എൻ.ടി വിഭാഗത്തിൽ ഡോ: ബിനി മോഹൻ എന്നിവർ രോഗികളെ പരിശോധിച്ചു.
എച്ച്.എൻ.സി ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ: അബൂബക്കറിന്റെ അദ്യക്ഷതയിൽ ജില്ലാ പോലീസ് മേധാവി ഡോ: ശ്രീനിവാസ് ഐ.പി.എസ് ക്യാമ്പ് ഉൽഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. ഷിജാസ് മംഗലാട്ട് മുഖ്യാതിഥിയായ ചടങ്ങിൽ ഡോ.മുഹമ്മദ് സലീം യൂറോളജിസ്റ്റ്, പി.അജിത് കുമാർ (സബ് ഇൻസ്‌പെക്ടർ കാസർഗോഡ്), ഡോ. മൊയ്തീൻ കുഞ്ഞി (ഫിസിഷ്യൻ ), അബൂ യാസർ കെ.പി (അഡ്മിനിസ്ട്രേറ്റർ) തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ശ്രീ.അബ്ദുൽ റഹീം ( ഇൻസ്പെക്ടർ ഓഫ് പോലീസ്) സ്വാഗതവും ,ശ്രീ.കെ.പി.വി രാജീവൻ (സി.ആർ.ഒ ജനമൈത്രി ) നന്ദിയും പറഞ്ഞു. ബീറ്റ് ഓഫീസർമാരായ പ്രദീപ്, വിനോദ് കുമാർ, ജിൻസർ, കുമാരൻ,ഡബ്ല്യൂ.സി.പി.ഒ ബിന്ദു തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു