ക്യാമ്പസ് ഫ്രണ്ട് തങ്ങളുടെ വിദ്യാര്‍ത്ഥി സംഘടനയല്ല; അഭിമന്യു കൊല്ലപ്പെട്ട സംഭവം അപലപനീയമെന്ന് എസ്ഡിപിഐ

0
430

കോഴിക്കോട്( www.mediavisionnews.in): ക്യാമ്പസ് ഫ്രണ്ട് തങ്ങളുടെ വിദ്യാര്‍ത്ഥി സംഘടനയല്ലെന്ന് എസ്ഡിപിഐ. മഹാരാജാസിലെ അഭിമന്യുവിന്റെ കൊലയ്ക്ക് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള എസ്ഡിപിഐ എന്ന പ്രചരണം ദുരുദ്ദേശപരമാണെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് പ്രസ്താവനയില്‍ പറഞ്ഞു. പിടിക്കപ്പെട്ടവര്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ തന്നെയാണോ എന്നും സംഭവസ്ഥലത്ത് വച്ച് തന്നെയാണോ പിടിക്കപ്പെട്ടത് എന്നും ഇവര്‍ കസ്റ്റഡിയിലാകാനുള്ള സാഹചര്യം എന്താണെന്ന് പരിശോധിക്കുന്നതായും ഹമീദ് പറഞ്ഞു.

വിദ്യാര്‍ത്ഥിയുടെ കൊലപാതകം അപലപനീയവും നടുക്കം ഉളവാക്കുന്നതുമാണ്. കാരണാമെന്തായാലും 20 വയസ്മാത്രം പ്രായമുള്ള വിദ്യാര്‍ത്ഥിയുടെ കൊല ന്യായീകരിക്കാന്‍ സാധിക്കില്ല. സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പങ്ക് ഉണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കും എന്നും അബ്ദുല്‍ ഹമീദ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here