ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എസ്ഡിപിഐയുമായി ഭരണം പങ്കിടുകയാണെങ്കില്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് സിപിഐഎം

0
276

തിരുവനന്തപുരം (www.mediavisionnews.in): ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എസ്ഡിപിഐയുമായി ഭരണം പങ്കിടുകയാണെങ്കില്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം. പാര്‍ട്ടിയുടെ വിദ്യാര്‍ഥി-യുവജന സംഘടനകളിലും എസ്ഡിപിഐയുടെ സാന്നിധ്യമുണ്ടോയെന്ന് കര്‍ശനമായി പരിശോധിക്കണമെന്ന് സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു.നേരത്തെതന്നെ ഇക്കാര്യത്തില്‍ പാര്‍ട്ടി നിര്‍ദേശമുണ്ടെങ്കിലും ഭരണപങ്കാളിത്തം പൂര്‍ണമായി വിലക്കിയിരുന്നില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇതുവരെ നടത്തിയ ഒരുക്കങ്ങള്‍ യോഗം വിലയിരുത്തി. നിയമസഭാ മണ്ഡലം അടിസ്ഥാനത്തിലുള്ള തയ്യാറെടുപ്പാണ് ഇനി നടത്തേണ്ടത്. ഓരോ സംസ്ഥാനത്തെയും പാര്‍ട്ടി ഘടകങ്ങളുടെ പോരായ്മ പരിഹരിക്കുന്നതിന് കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ കേരളവുമായി ബന്ധപ്പെട്ടവ ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ തുടര്‍ച്ചയുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്തില്ല.

LEAVE A REPLY

Please enter your comment!
Please enter your name here