(www.mediavisionnewsn.in) വര്‍ധിക്കുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വാഹനപരിശോധന കര്‍ശനമാക്കാന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം. ജില്ലാ പോലീസ് മേധാവികള്‍ക്കാണ് ഡിജിപി ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
ഇനിമുതല്‍ മുതല്‍ രാത്രികാലങ്ങളിലും ഹെല്‍മറ്റ് പരിശോധന നടത്തണം. മുഴുവന്‍ ട്രാഫിക് സിഗ്നലുകളും രാത്രി 12 വരെ പ്രവര്‍ത്തിക്കണം. ധരിക്കുന്ന ഹെല്‍മറ്റ് ചിന്‍സ്ട്രാപ്പ് ഉള്ളതും ഗുണനിലവാരമുള്ളതുമാണെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ഇപ്പോള്‍ രാത്രി 11 നു ശേഷം ട്രാഫിക് സിഗ്നലുകള്‍ പ്രവര്‍ത്തിക്കുന്നത് അപൂര്‍വമാണ്. ഇതുകാരണം അപകടങ്ങള്‍ വര്‍ധിക്കുന്നതിലുമാണ് സിഗ്നല്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കണമെന്ന് കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചതെന്ന് കരുതുന്നു.
മദ്യപിച്ച് വാഹനമോടിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ബാറുകളില്‍നിന്നും ഹോട്ടലുകളില്‍നിന്നും വരുന്ന വാഹനങ്ങള്‍ നിരീക്ഷിക്കണമെന്നും പരിശോധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.