സി.പി.എം. നേതാവ് പ്രതിയായ പീഡന കേസ്; ഉന്നത തല പൊലീസ് ടീമിനെ കൊണ്ട് പുനരന്വേഷിപ്പിക്കണം: യൂത്ത് ലീഗ്

0
296

ഉപ്പള:  (www.mediavisionnews.in)പതിനാറുകാരനായ സ്കൂൾ വിദ്യാർത്ഥിയെ തിരുവന്തപുരത്തും മംഗളൂരുവിലെയും ലോഡ്ജുകളിൽ മാസങ്ങളോളം സി.പി.എം ബന്തിയോട് ലോക്കൽ സെക്രട്ടറിയും മഞ്ചേശ്വരം ഏരിയാ കമ്മിറ്റി അംഗവുമായ നേതാവും മറ്റു മൂന്ന് പേരും ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ ഉന്നത പൊലീസ് ടീമിനെ കൊണ്ട് കേസ് പുനരന്വേഷിപ്പിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജന: സെക്രട്ടറി റഹ്മാൻ ഗോൾഡൻ ആവശ്യപ്പെട്ടു. മദ്യവും കഞ്ചാവും ഉൾപ്പെടെ നൽകി പീഡിപ്പിച്ചു എന്നുള്ളത് അത്യന്തം ഗൗരവകരമായ സംഭവമാണ്. തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ പലർക്കും കാഴ്ച്ച വെച്ചു എന്നുള്ള സംഭവം ഞെട്ടിക്കുന്നതാണ്. പ്രധാന പ്രതിയായ സി.പി.എം നേതാവിനെ കേസിൽ നിന്നും രക്ഷപ്പെടുത്താനുള്ള പൊലീസ് നീക്കം ഭരണ സ്വാധീനം ഉപയോഗിച്ച് കൊണ്ടെന്നാണ് മനസിലാകുന്നത്. കേസിൽ പ്രതിയായ സി.പി.എം നേതാവ് ഉൾപ്പെടെയുള്ളവർ രക്ഷപെടാതിരിക്കാൻ ഉന്നതതല പൊലീസ് ടീമിനെ കൊണ്ട് കേസ് പുനരന്വേഷിപ്പിക്കണമെന്നും ഇക്കാര്യത്തിൽ പൊലീസ് രാഷ്ട്രീയം കളിച്ചാൽ ശക്തമായ സമരപരിപാടികൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും പ്രസ്താവനയിൽ കുട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here