സസ്‌പെന്‍സ് പൊളിച്ച് ജീപ്പ്; പുതിയ റെനഗേഡിനെ വിപണിക്ക് വെളിപ്പെടുത്തി

0
291

ന്യൂഡല്‍ഹി (www.mediavisionnews.in): ഇന്ത്യയില്‍ ഏറെ ജനപ്രിയമായി കൊണ്ടിരിക്കുകയാണ് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ്. ഇന്ത്യന്‍ എസ്‌യുവി പ്രേമികളുടെ മനം കവര്‍ന്ന മോഡലാണ് ജീപ്പിന്റെ കോംപാസ്. നിരത്തിലെത്തി ചുരുങ്ങിയ കാലയളവിനുള്ളിലാണ് കോംപാസ് ക്ലച്ച്പിടിച്ചത്. ഒടുവില്‍ വാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തങ്ങളുടെ പുതിയ മോഡലിനെ വാഹന വിപണിക്ക് പരിചയപ്പെടുത്തിരിക്കുകയാണ് ജീപ്പ്. 2019 റെനഗേഡിനെ ജീപ്പ് അഗോള വിപണിയില്‍ വെളിപ്പെടുത്തി. പുതിയ ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ ചിത്രങ്ങള്‍ ജീപ്പ് ഔദ്യോഗികമായി പുറത്തുവിട്ടു.

ജീപ്പിന്റെ പുതിയ മോഡലല്ല റെനഗേഡ്. ഇന്ത്യയില്‍ വന്നിട്ടില്ലെങ്കിലും നാലു വര്‍ഷം മുന്നേ റെനഗേഡിന് ആഗോള വിപണിയില്‍ അണിനിരന്നതാണ്. പുതുക്കിയ പതിപ്പാണ് ഇപ്പോള്‍ മറനീക്കി എത്തിയിരിക്കുന്നത്. മുന്‍ ബമ്പര്‍ ഇക്കുറി കുറച്ചുകൂടി താണതും ബമ്പറിന്റെ താഴ്ഭാഗത്താണ് പുതിയ ഫോഗ്‌ലാമ്പുകളുടെ സ്ഥാനം പിടിച്ചതും മറ്റുമാണ് പുതിയ റെനഗേഡിന്റെ പുതിയ മാറ്റങ്ങള്‍.

 

പുതിയ റെനഗേഡിന്റെ അകത്തളത്തിലെ ഫീച്ചര്‍ വിശേഷങ്ങള്‍ ജീപ് വെളിപ്പെടുത്തിയിട്ടില്ല. വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാകും അകത്തളത്തില്‍ ഒരുങ്ങുമെന്നാണ് വിവരം. 2019 ചെറോക്കിയാകും എസ്‌യുവിയുടെ അകത്തളത്തിന് ആധാരം. ജീപ് റെനഗേഡ് ഫെയ്‌സ്‌ലിഫ്റ്റ് ആദ്യമെത്തുക യൂറോപ്യന്‍ വിപണിയിലാണ്. പിന്നീട് അധികം വൈകാതെ തന്നെ ഇന്ത്യയിലേക്കും.

യൂറോപ്പില്‍ അണിനിരക്കുന്ന പുതിയ റെനഗേഡില്‍ 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ എഞ്ചിനാണ് സ്ഥാനം പിടിക്കുക. ഈ എഞ്ചിന് പരമാവധി 118 ബിഎച്ച്പി കരുത്ത് സൃഷ്ടിക്കാനാവും. 1.3 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനും മോഡലില്‍ ഒരുങ്ങുമെന്ന് കരുതുന്നു. ഇന്ത്യയില്‍ എത്തുന്ന റെനഗേഡില്‍ 1.4 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളെ പ്രതീക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here