തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് വീണ്ടും ഓട്ടോ, ടാക്‌സി സമരം. ഓട്ടോ, ടാക്‌സി, ലൈറ്റ് മോട്ടോര്‍ വാഹന നിരക്കുകകള്‍ കാലോചിതവും ശാസ്ത്രീയവുമായി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അനിശ്ചിതകാല സമരം ആരംഭിക്കുന്നത്.
ജൂലായ് മൂന്ന് മുതല്‍ സമരം ആരംഭിക്കുമെന്നാണ് തൊഴിലാളികള്‍ അറിയിച്ചത്. സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, ടി.യു.സി.ഐ, യു.ടി.യു.സി, ജെ.ടി.യു യൂണിയനുകളില്‍പ്പെടുന്ന സംസ്ഥാനത്തെ എട്ടു ലക്ഷത്തോളം തൊഴിലാളികളാണ് സമരം ആരംഭിക്കുന്നത്.
വര്‍ധിപ്പിച്ച ആര്‍ടിഎ ഓഫിസ് ഫീസുകള്‍ ഒഴിവാക്കുക, ക്ഷേമനിധിയില്‍ മുഴുവന്‍ മോട്ടോര്‍ വാഹന തൊഴിലാളികളെയും ഉള്‍പ്പെടുത്തുക, അവകാശാനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുക,ടാക്‌സി കാറുകള്‍ക്ക് 15 വര്‍ഷത്തേക്ക് മുന്‍കൂര്‍ ടാക്‌സ് തീരുമാനം പിന്‍വലിക്കുക, ഓട്ടോറിക്ഷ ഫെയര്‍ മീറ്ററുകള്‍ സീല്‍ ചെയ്യുന്നത് വൈകിയാല്‍ ഈടാക്കുന്ന 2000 രൂപ പിഴ നടപടി ഒഴിവാക്കുക, തുടങ്ങിയ ആവശ്യങ്ങളും സമരത്തിന്റെ ഭാഗമായി തൊഴിലാളികള്‍ ഉയര്‍ത്തുന്നുണ്ട്.