തളങ്കര സ്വദേശി ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു

0
268

ദൈദ്:(www.mediavisionnews.in) പെരുന്നാളാഘോഷത്തിന്റെ ഭാഗമായി ഖോര്‍ഫക്കാനില്‍ പോയ സുഹൃത്തുക്കളുടെ കാര്‍ അപകടത്തില്‍പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം. തളങ്കര പടിഞ്ഞാര്‍ കുന്നിലെ ഹാരിസ്-ഫാത്തിമ ദമ്ബതികളുടെ മകന്‍ ഹാത്തിബ് ഹാരിസ്(23) ആണ് മരിച്ചത്. ജനൈദ്, തളങ്കര ബാങ്കോട്ടെ ഫാറൂഖ്, ഫയാസ് എന്നിവര്‍ക്ക് പരിക്കേറ്റു.

ശനിയാഴ്ച വൈകിട്ടാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച വാഹനം ടയര്‍ പൊട്ടിത്തെറിച്ച്‌ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഷാര്‍ജയിലെ ഒരു റിയല്‍ എസ്റ്റേറ്റ് കമ്ബനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു ഹാത്തിബ്. പിതാവ് ഹാരിസ് യു.എ.ഇയില്‍ ജോലി ചെയ്യുന്നു. സഹോദരങ്ങള്‍: ഹിഷാന, ഖദീജ. നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും.

LEAVE A REPLY

Please enter your comment!
Please enter your name here