കോഴിക്കോട് (www.mediavisionnews.in): വിഭജന കാലത്തെ അതേ രാജ്യദ്രോഹ നിലപാടാണ് പല മുസ്ലിംലീഗ് നേതാക്കള്‍ക്കും ഇന്നുമുള്ളെതന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.
മുസ്ലിം ലീഗ് നേതാവ് പി.വി. അബ്ദുല്‍ വഹാബ് എം.പി വിേദശ രാജ്യങ്ങളില്‍പ്പോയി ഇന്ത്യ വിരുദ്ധ പരാമര്‍ശം നടത്തിയത് അംഗീകരിക്കാനാവില്ല. ഇന്ത്യയില്‍ ജനാധിപത്യമില്ലെന്നാണ് വഹാബ് വിദേശത്തുപോയി പറയുന്നത്.
കട്ടിപ്പാറയിലെ ഉരുള്‍പൊട്ടല്‍ പ്രദേശം മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. നിപ ബാധിച്ച് ആളുകള്‍ മരിച്ചപ്പോഴും മുഖ്യമന്ത്രി സന്ദര്‍ശിച്ചിട്ടില്ല. മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയി കെജ്രിവാളിെന്റ കുടുംബത്തെ ആശ്വസിപ്പിക്കുകയാണ് െചയ്തത്. പി.വി. അന്‍വര്‍ എം.എല്‍.എയുടെ അനധികൃത പാര്‍ക്ക് പൊളിച്ചുനീക്കണം.