മിയാപദവിൽ വാനിലെത്തിയ സംഘം വിദ്യാര്‍ത്ഥികളെ കത്തികാട്ടി പശുക്കളെ കടത്തി

0
289
ഉപ്പള (www.mediavisionnews.in): വിദ്യാര്‍ത്ഥികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി ഓമ്‌നി വാനിലെത്തിയ സംഘം പട്ടാപകല്‍ രണ്ടുപശുക്കളെ കടത്തികൊണ്ടുപോയതായി പരാതി. ഇന്നലെ മിയാപദവ് ചികൂര്‍പാദ തൊട്ടതോടിയിലാണ് സംഭവം.
തൊട്ടതോടി സ്‌കൂളിന് സമീപത്തെ സരസ്വതി, കുറുവ എന്നിവരുടെ പശുക്കളെയാണ് സംഘം മോഷ്ടിച്ചത്. പശുക്കളെ തൊട്ടതോടി സ്‌കൂളിന് സമീപത്തെ മരത്തില്‍ കെട്ടിയിട്ടതായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരമണിയോടെ ഓമ്‌നി വാനിലെത്തിയ സംഘം പശുക്കളെ കടത്താന്‍ ശ്രമിക്കുന്നതിനിടെ ചില വിദ്യാര്‍ത്ഥികള്‍ ബഹളംവെച്ചു. അതിനിടെ സംഘത്തിലെ ഒരാള്‍ കത്തികാട്ടി വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയായിരുന്നുവത്രേ.
തുടര്‍ന്ന് പശുക്കളെ കടത്തിക്കൊണ്ടുപോവുകയായിരുന്നു. സംഭവത്തില്‍ മഞ്ചേ ശ്വരം പൊലീസ് കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here