മമ്മൂട്ടിയുടെ ‘കുഞ്ഞാലിമരക്കാര്‍’ തുടങ്ങുന്നു; 150 കോടി ബജറ്റില്‍ ബ്രഹ്മാണ്ഡ സിനിമ!

0
294

(www.mediavisionnews.in) മമ്മൂട്ടി നായകനാകുന്ന ‘കുഞ്ഞാലിമരക്കാര്‍’ പ്രഖ്യാപനം വളരെ നാളുകള്‍ക്ക് മുമ്ബേ വന്നതാണ്. എന്നാല്‍ അതിന് ശേഷം പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ സഖ്യവും ‘കുഞ്ഞാലിമരക്കാര്‍’ പ്രഖ്യാപിച്ചു. ഇപ്പോഴിതാ, മമ്മൂട്ടിച്ചിത്രവും ആരംഭിക്കുകയാണ്.

മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാര്‍ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ തകൃതിയായി നടക്കുകയാണ്. 150 കോടി വരെ ബജറ്റാവുന്ന ഒരു പ്രൊജക്ടായി ആണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ശങ്കര്‍ രാമകൃഷ്ണനും ടി പി രാജീവനും ചേര്‍ന്നാണ് തിരക്കഥ രചിക്കുന്നത്. ഹിന്ദിയിലെയും തമിഴിലെയും തെലുങ്കിലെയും പ്രമുഖതാരങ്ങളും വിദേശതാരങ്ങളും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

മമ്മൂട്ടിയുടെ ഈ വീരഗാഥയുടെ ചിത്രീകരണം എന്ന് തുടങ്ങും എന്നതിന്‍റെ ഔദ്യോഗികപ്രഖ്യാപനം ഉടനുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here