കുവൈറ്റിൽ മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ല​ക​പ്പെ​ട്ട കാസർഗോഡ് സ്വദേശി ജ​യി​ല്‍ മോ​ചി​ത​നാ​യി

0
266

കു​വൈ​ത്ത്​ സി​റ്റി (www.mediavisionnews.in): സു​ഹൃ​ത്തി​ന്റെ ച​തി​യി​ല്‍ കു​ടു​ങ്ങി മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ അ​ക​പ്പെ​ട്ട് കു​വൈ​ത്ത് ജ​യി​ലി​ല്‍ ക​ഴി​ഞ്ഞ മ​ല​യാ​ളി ജ​യി​ല്‍ മോ​ചി​ത​നാ​യി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി. കാ​സ​ര്‍​കോ​ട്​ മീ​നാ​പ്പീ​സ് സ്വ​ദേ​ശി ചേ​ല​ക്കാ​ട​ത്ത് റാ​ഷി​ദാ​ണ്​ ജ​യി​ല്‍ മോ​ചി​ത​നാ​യ​ത്. അ​ബ്ബാ​സി​യ​യി​ലെ ഇ​ന്‍​റ​ര്‍നെ​റ്റ് ക​ഫേ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന റാ​ഷി​ദ്​ 2014 ജൂ​ണ്‍ 25ന്​​ ​അ​വ​ധി ക​ഴി​ഞ്ഞ്​ തിരിച്ചുവരുമ്പോഴാണ് ല​ഗേ​ജി​ല്‍​നി​ന്ന്​ കു​വൈ​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​സ്​​റ്റം​സ്​ അ​ധി​കൃ​ത​ര്‍ മ​യ​ക്കു​മ​രു​ന്ന​ട​ങ്ങി​യ പൊ​തി ക​ണ്ടെ​ടു​ത്ത​ത്. തു​ട​ര്‍​ന്ന്​ ഇ​യാ​ള്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യ ക്രി​മി​ന​ല്‍ കോ​ട​തി അ​ഞ്ചു​വ​ര്‍​ഷം ത​ട​വും 5000 ദീ​നാ​ര്‍ പി​ഴ​യും വി​ധി​ച്ചു. അ​പ്പീ​ല്‍ കോ​ട​തി പി​ന്നീ​ട്​ ശി​ക്ഷ ശ​രി​വെ​ക്കു​ക​യും ചെ​യ്​​തു.

താ​ന്‍ നി​ര​പ​രാ​ധി​യാ​ണെ​ന്നും സു​ഹൃ​ത്തി​ന്റെ ച​തി​യി​ല്‍​പെ​ട്ട​താ​ണെ​ന്നു​മു​ള്ള റാ​ഷി​ദി​ന്റെ വാ​ദം ശ​രി​യാ​ണെ​ന്ന്​ ബോ​ധ്യ​പ്പെ​ട്ട​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ദ്ദേ​ഹ​ത്തി​ന്റെ മോ​ച​ന​ത്തി​നാ​യി ജ​ന​കീ​യ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച്‌​ പ​രി​ശ്ര​മം ന​ട​ത്തി​യി​രു​ന്നു. ഇൗ ​സ​മി​തി ഏ​ര്‍​പ്പാ​ടാ​ക്കി​യ അ​ഭി​ഭാ​ഷ​ക​നാ​ണ്​ കേ​സ്​ വാ​ദി​ച്ച​ത്. എ​ല്ലാ പ​രി​ശ്ര​മ​വും ന​ട​ത്തി​യെ​ങ്കി​ലും ശി​ക്ഷ ഒ​ഴി​വാ​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. മ​യ​ക്കു​മ​രു​ന്നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വേ​ദ​നാ​സം​ഹാ​രി ഗു​ളി​ക​ക​ളാ​ണ് റാ​ഷി​ദി​ല്‍നി​ന്ന് അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി​യ​ത്. ഗു​ളി​ക​ക​ള്‍ കൈ​മാ​റി​യ സു​ഹൃ​ത്തി​നെ​യും എ​ത്തി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട കു​വൈ​ത്തി​ലെ സു​ഹൃ​ത്തി​നെ​യും മാ​താ​വിന്റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഹൊ​സ്ദു​ര്‍ഗ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത് ജാ​മ്യ​ത്തി​ല്‍ വി​ട്ടി​രു​ന്നു. റാ​ഷി​ദ്​ കേ​സി​ന്​ ശേ​ഷം സ​മാ​ന സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ച്ച​തി​​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജ​ന​കീ​യ സ​മി​തി മ​യ​ക്കു​മ​രു​ന്ന്​ വി​ഷ​യ​ത്തി​ല്‍ വ്യാ​പ​ക ബോ​ധ​വ​ത്​​ക​ര​ണ​വും ന​ട​ത്തി.

മാ​ധ്യ​മ​ങ്ങ​ളും ഇ​ന്ത്യ​ന്‍ എം​ബ​സി​യും ഇ​തു​സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്​​ക​ര​ണ​ത്തി​നാ​യി ശ്ര​മി​ച്ചെ​ങ്കി​ലും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കു​ക​യാ​ണ്. റാഷിദി​ന്റെ ​കേസ്​ നടത്തിപ്പിന്​ സഹായം നല്‍കിയ വിവിധ സംഘടനകളെയും വ്യക്​തികളെയും ജനകീയ സമിതി ചെയര്‍മാന്‍ അപ്​സര മഹമൂദ്​, ​കണ്‍വീനര്‍ സത്താര്‍ കുന്നില്‍ എന്നിവര്‍ നന്ദി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here