കാസർകോടിന്റെ ജ്യോതിപ്രസാദ്‌ ഇനി കേരളത്തിന്റെ ഉസൈൻ ബോൾട്ട്

0
474

കാസര്‍കോട് (www.mediavisionnews.in): കേരളത്തിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരൻ കാസര്‍കോട് മടിക്കൈ അമ്പലത്തുകര സ്വദേശി ടി.കെ. ജ്യോതിപ്രസാദ്.

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 100 മീറ്റര്‍ ഓട്ടത്തിലാണ് 10.79 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ജ്യോതിപ്രസാദ്‌ ഈ നേട്ടം സ്വന്തമാക്കിയത്.

സംസ്ഥാന സീനിയര്‍ അത്‌ലറ്റിക്‌സ് 200 മീറ്ററില്‍ രണ്ടാം സ്ഥാനവും ജ്യോതിപ്രസാദ് സ്വന്തമാക്കിയിട്ടുണ്ട്. 2014 മുതല്‍ 2016 വരെ നടന്ന വിവിധ മത്സരങ്ങളില്‍ ദേശീയ, സംസ്ഥാനതലങ്ങളില്‍ സ്വര്‍ണം, വെള്ളി മെഡലുകള്‍ ജ്യോതിപ്രസാദ്‌ നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here