കാസറഗോഡ് (www.mediavisionnews.in): മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിത്യ ഹരിത ഭൂമി വീണ്ടെടുക്കപ്പടേണ്ട പ്രകൃതി എന്ന പ്രമേയത്തിൽ നാപ്പിലാകുന്ന പരിസ്ഥിതി സൗഹൃദ പരിപാടിയോടനുബന്ധിച്ച് എം.എസ്.എഫ് സംസ്ഥാനത്തെ മുഴുവൻ ക്യാമ്പസുകളിലും സംഘടിപ്പിക്കുന്ന ബീറ്റ് ദ പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് ക്യാമ്പയിന്റ ജില്ലാ തല ഉദ്ഘാടനം കാസറഗോഡ് ഗവൺമെന്റ് കോളേജിൽ എം.എസ്.എഫ് ജില്ലാ പ്രസിഡൻറ് ആബിദ് ആറങ്ങാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അസ്ഹറുദ്ധീൻ എതിർത്തോട് അദ്യക്ഷത വഹിച്ചു. ആക്ടിംങ്ങ് ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ സ്വാഗതം പറഞ്ഞു. ഹരിത ജില്ല പ്രസിഡൻറ് ഷാഹിദ റഷീദ്, റഹമാൻ പള്ളം, ജംഷീർ മൊഗ്രാൽ, ഉനൈസ് മുബാറക്ക്, അറഫാത്ത് കവ്വൽ, അജ്മൽ, ഷിഹാബ് പുണ്ടൂർ, ഇജാസ് ഇബ്രാഹിം, സലിം ഉദുമ, അനസ് കുന്നിൽ, മുഹമ്മദ് അലിയാർ, നൗഷാദ്, സഫൂറ, മറിയം ജുമാന, സഫ്വാന സംബന്ധിച്ചു. യൂണിറ്റ് എം.എസ്.എഫ് പ്രസിഡൻറ് നാസർ അബ്ദുല്ല നന്ദി പറഞ്ഞു.
ക്യാമ്പസുകളെ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യവുമായി ജൂൺ 12 വരെ വിവിധ ക്യാമ്പസുകളിൽ അനുബന്ധ പരിപാടികൾ നടക്കും.