ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

0
424

കുവൈത്ത് സിറ്റി (www.mediavisionnews.in) :കുവൈത്തിലെ മഞ്ചേശ്വരം മണ്ഡലക്കാരുടെ കൂട്ടായ്മ പിരിസപ്പാട് ഐത്തം റസ്റ്റോറന്റ് ഫർവാനിയയിൽ വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കുവൈത്തിലെ മഞ്ചേശ്വരം മണ്ഡലം നിവാസികൾക്ക് പുറമെ കുവൈത്തിലെ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖരടക്കം നിരവധി പേർ പങ്കെടുത്തു.

പ്രസിഡന്റ് ജലീൽ ആരിക്കാടി അധ്യക്ഷത വഹിച്ച ചടങ്ങ് എൻജിനീയർ അബൂബക്കർ ഉത്ഘാടനം ചെയ്തു. സദസ്സിനു റമദാൻ സന്ദേശം കൈമാറികൊണ്ട് ഇഖ്ബാൽ ഫൈസി പ്രഭാഷണം നടത്തി. അഷ്‌റഫ് അയൂർ, റഹീം ആരിക്കാടി, സൈതാലി മാള്ളങ്കൈ , സലാം കളനാട് (കെ ഇ എ),അബൂബക്കർ എ ആർ നഗർ (ഐ എം സി സി), ഉമയൂൺ അരക്കൽ (പി സി എഫ്‌),ഇസ്മായിൽ ബേവിഞ്ച ( കെ എം സി സി),അസിം ഖാൻ (കെ ഐ എഫ് എഫ്) എന്നിവർ ആശംസകൾ അർപ്പിച്ചു.

സംഘടനയുടെ മെമ്പർഷിപ്പ് ഉദ്ഘാടനം അബൂബക്കർ ഷിറിയയിൽ നിന്നും മഹമൂദ് ബായാർ സ്വീകരിച്ച് നിർവ്വഹിച്ചു. ഇഫ്താർ കമ്മിറ്റി കൺവീനർമാരായ ആസിഫ് പൊസോട്ട്, സലിം പൊസോട്ട് എന്നിവരുടെ നേത്യത്വത്തിൽ സമീർ, അലി, അബ്ദുല്ല, സലിം, ഫാറൂഖ് മൊയ്തീൻ, അസീസ്‌, സിദ്ധീഖ്, റിയാസ്, ഖലീൽ, സബീർ, അസ്ഹർ എന്നിവർ സംഗമം നിയന്ത്രിച്ചു.
സെക്രട്ടറിഫാറൂഖ് മാളിക സ്വാഗതവും ട്രഷറർ റഷീദ് ഉപ്പള നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here