(www.mediavisionnews.in) 77 കാരനായ ഒമാന്‍ സ്വദേശിയെ വിവാഹം കഴിച്ച ഇന്ത്യക്കാരിയായ 16 കാരിയെ നാട്ടിലെത്തിക്കാന്‍ കഴിയില്ലെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി. താന്‍ 77 കാരനൊപ്പം സുഖമായാണ് ജീവിക്കുന്നതെന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ താത്പര്യമില്ലെന്നും രേഖാമൂലം പെണ്‍കുട്ടി എംബസി അധികൃതരെ അറിയിച്ചു.
തന്‍റെ ജീവിതത്തില്‍ ഇടപെടരുതെന്ന് കാണിച്ച് യുവതി എംബസിക്ക് കത്ത് കൈമാറി. ഇതോടെ ഒമാന്‍ എംബസി ഇന്ത്യന്‍ എംബസി അധികൃതരെ വിവരം അറിയിച്ചു. എന്നാല്‍ എംബസിയുടെ മറുപടിക്ക് പിന്നാലെ പ്രതിഷേധം പുകയുകയാണ്. സംഭവം ഇങ്ങനെ
കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് തെലുങ്കാനയിലെ ജാല്‍പ്പള്ളിയില്‍ വെച്ച് പതിനാറുകാരിയെ പെണ്‍കുട്ടിയുടെ അച്ഛനും അച്ഛന്‍റെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് അഞ്ച് ലക്ഷം രൂപയ്ക്ക് 77 കാരനായ ഒമാനിക്ക് വിറ്റത്. കുട്ടിയുടെ അമ്മ അറിയതെയായിരുന്നു കച്ചവടം. പിന്നാലെ ഒമാനി മസ്കറ്റിലേക്ക് തിരിച്ചു. ശേഷം ഇയാള്‍ പെണ്‍കുട്ടിക്കുള്ള വിസ അയതച്ച് നല്‍കി പെണ്‍കുട്ടിയേയും മസ്തകത്തില്‍ എത്തിച്ചു.
പിന്നാലെ പെണ്‍കുട്ടിയുടെ അമ്മ ഭര്‍ത്താവിനും ഭര്‍തൃ സഹോദരിക്കും അവരുടെ ഭര്‍ത്താവിനുമെതിരെ പോലീസില്‍ കേസ് കെടുത്തു. ഇതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേരേയും പോലീസ് അറസ്റ്റ് ചെയ്തു. മകള്‍ ഫോണില്‍ വിളിച്ച് 77 കാരന്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞതായും അമ്മ പോലീസിനോട് പറഞ്ഞിരുന്നു.
സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തി. അന്വേഷണത്തില്‍ ഒമാന്‍-ഹൈദരാബാദ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നണ്ടെന്നും നിരവധി പെണ്‍കുട്ടികള്‍ ഈ സംഘത്തിന്‍റെ പിടിയില്‍ അകപ്പെട്ടിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. അന്വേഷണത്തിനൊടുവില്‍ പന്ത്രണ്ട് പെണ്‍കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചു. എട്ട് അറബികളേയും മൂന്ന് ഖത്തര്‍ സ്വദേശികളേയും അഞ്ച് ഒമാന്‍ പൗരന്‍മാരേയും പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിലെ അവസാനത്തെ ഇരയാണ് ഇപ്പോള്‍ ഒമാനിലുള്ള 16 കാരിയെന്നാണ് പോലീസ് പറയുന്നത്. അതേസമയം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയ പെണ്‍കുട്ടി മാതാപിതാക്കള്‍ പറയുന്നത് നുണയാണെന്നും അവരുടെ സമ്മതത്തോടെയാണ് വിവാഹം നടത്തിയതെന്നും എംബസിയോട് വ്യക്തമാക്കി. ഇതിനായി വിവാഹ സമയത്ത് മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും എംബസി അധികൃതര്‍ക്ക് കൈമാറി.
തന്‍റെ മാതാപിതാക്കള്‍ പണത്തോട് ആര്‍ത്തിയുള്ളവരാണെന്നും അതിനാലാണ് അവര്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നുമാണ് എംബസി അധികൃതരോട് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. അതേസമയം എംബസിയില്‍ നിന്ന് പെണ്‍കുട്ടിയുടെതെന്ന രീതിയിലുള്ള ഒരു രേഖകളും ലഭിച്ചിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഫാല്‍ക്കുമാന പോലീസ് വ്യക്തമാക്കി.
അതേസമയം മകളെ വിവാഹം കഴിച്ചയാളുടെ ഒപ്പം നിര്‍ത്താനാണ് തങ്ങള്‍ക്ക് താത്പര്യമെന്നാണ് ഇപ്പോള്‍ മാതാപിതാക്കളുടെ നിലപാട്. അവള്‍ വിവാിതയാണെന്നും ഭര്‍ത്താവിനൊപ്പം കഴിയട്ടേയെന്നുമാണ് തങ്ങളുടെ ആഗ്രഹമെന്നും കുടുംബം പറയുന്നു. എന്നാല്‍ നിയമവും അചാരവും രണ്ടാണെന്നും കേസില്‍ നിയമത്തിന്‍റെ വഴിക്ക് മാത്രമേ നീങ്ങുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടേതെന്ന പേരില്‍ ലഭിച്ച കടലാസ് അതേപടി സ്വീകരിച്ച എംബസി അധികൃതര്‍ക്കെതിരെ ഒരുവിഭാഗം പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇന്ത്യന്‍ ഭരണഘടന പ്രകാരം വിവാഹം ഒരിക്കലും സാധുവാകില്ലെന്നും ചിലര്‍ വാദിക്കുന്നുണ്ട്.
അച്ഛനേക്കാള്‍ പ്രായമുള്ള ഒരു 77 കാരനൊപ്പം 16 കാരി സന്തോഷകരമായി ജീവിക്കുകയാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ ആവില്ലെന്ന് ചിലര്‍ പ്രതിഷേധിക്കുന്നുണ്ട്. ഒരുപക്ഷേ നാട്ടിലേക്ക് തിരിച്ചുവന്നാല്‍ അഭിമുഖീകരിക്കേണ്ട മാനസികവും സാമൂഹികവുമായ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ആകും കുട്ടി ഇത്തരത്തില്‍ പറയുന്നതെന്നാണ് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നത്. എന്ത് തന്നെയായാലും സന്തോഷവതിയാണെന്ന പെണ്‍കുട്ടിയുടെ വാദം നിയമപരമായി നിലനില്‍ക്കില്ലെന്ന് നിയമവിദഗ്ദര്‍ വ്യക്തമാക്കുന്നുണ്ട്. വിവാഹവും അതിനാല്‍ തന്നെ നിലനില്‍ക്കില്ല.