കാസർഗോഡ്(www.mediavisionnews.in) സ്റ്റോപ്പില്ലാത്ത അന്ത്യോദയ എക്സ്പ്രെസിനെതിരെ മുസ്ലിം ലീഗിന്റെ ട്രെയിൻ തടഞ്ഞ് പ്രതിഷേധം.കൃത്യമായ കണക്കുകൂട്ടലുകളുമായി തന്നെയാണ് ജില്ലാ നേതാക്കളും യൂത്ത് ലീഗ് നേതാക്കളും റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത്.അന്ത്യോദയ എക്സ്പ്രസ് എത്തിച്ചേരുന്ന രണ്ടാം നമ്പർ അവർ പൂര്ണസജ്ജരായി നിന്നും പദ്ധതിക്കനുസരിച്ച് എൻ എ നെല്ലിക്കുന്ന് എം എൽ എ ട്രെയിൻ ചെയിൻ വലിച്ച് നിർത്തിക്കുകയും നേതാക്കളും പ്രവർത്തകരും ട്രെയിൻ തടയുകയും ചെയ്തു.കടുത്ത പ്രതിഷേധമാണ് റയിൽവേക്കെതിരെയും എംപി കരുണാകരനെതിരെയും ഉയർന്നത്.റയിൽവേ ജില്ലയോട് തുടരുന്ന അവഗണനയെക്കതിരെ ഒന്നും ചെയ്യാത്ത എംപിയാണ് നാടിനുള്ളതെന്നും റെയിൽവേയുടെ അവഗണന ഇനിയും തുടരാൻ അനുവദിക്കില്ലെന്നും എംഎൽഎ എൻ എ നെല്ലിക്കുന്ന് പറഞ്ഞു.ട്രെയിൻ നിർത്തിച്ചതിന്റെ പേരിലുള്ള എല്ലാ ശിക്ഷയും ജനങ്ങൾക്ക് വേണ്ടി ഞാനും പാർട്ടിയും സ്വീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.
പ്രതിഷേധ സമരത്തിൽ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ, പി.ബി അബ്ദുൾ റസാഖ് എം.എൽ.എ, ലീഗ് ജില്ലാ സെക്രട്ടറി മൂസ ബി ചെർക്കള, മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത്, ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കള, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ, ജനറൽ സെക്രട്ടറി ടി.ഡി കബീർ, നഗരസഭ ചെയർപേഴ്സൺ ബീഫാത്തിമ ഇബ്രാഹിം, മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീൽ, എ.അഹ്മദ് ഹാജി, മാഹിൻ കേളോട്ട്, സി.ബി അബ്ദുല്ല ഹാജി, ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, ടി.എം ഇഖ്ബാൽ, വി.എം മുനീർ, ബി.കെ സമദ്, ബദ്റുദ്ധീൻ താസിം, ഖാലിദ് പച്ചക്കാട്, പി.ഡി.എ റഹ്മാൻ, അൻവർ ഓസോൺ, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ, ഹാരിസ് പട്ട്ള, മൻസൂർ മല്ലത്ത്, എം.എ നജീബ് മഹ്മൂദ് കുളങ്കര, സഹീർ ആസിഫ്,റഹൂഫ് ബാവിക്കര, മുത്തലിബ് പാറക്കെട്ട്, അസ്ഹർ എതൃത്തോട്, നവാസ് കുഞ്ചാർ, സി.എ അബ്ദുല്ല കുഞ്ഞി, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, കെ.എം ബഷീർ, ഹമീദ് ബെദിര, എരിയാൽ മുഹമ്മദ് കുഞ്ഞി, കെ.എം അബ്ദുൾ റഹ്മാൻ, ഇഖ്ബാൽ ചൂരി, റഹ്മാൻ തൊട്ടാൻ, അജ്മൽ തളങ്കര, മുജീബ് കമ്പാർ, ഹാരിസ് ബെദിര, അസ്കർ ചൂരി തുടങ്ങിയവർ നേതൃത്വം നൽകി