സ്വകാര്യ ഭൂമിയിലെ വൃക്ഷങ്ങള്‍ അപകാടവസ്ഥയിലല്ലെന്ന്‌ ഉടമകള്‍ ഉറപ്പു വരുത്തണം:ജില്ലാ കളക്‌ടര്‍

0
252

കാസര്‍കോട്‌(www.mediavisionnews.in) കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ജില്ലാകളക്‌ടര്‍ പുറപ്പെടുവിച്ചു. ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്‌. അപകടകരമായ രീതിയില്‍ സ്വകാര്യ ഭൂമികളില്‍ നില്‍ക്കുന്ന മരങ്ങള്‍, മരച്ചില്ലകള്‍ എന്നിവ ആവശ്യമായ മുന്‍കരുതലുകളോടെ ഉടമസ്ഥര്‍ തന്നെ മുറിച്ചുമാറ്റണമെന്ന്‌ നിര്‍ദ്ദേശത്തില്‍ പറയുന്നു. അല്ലാത്ത പക്ഷം മരങ്ങള്‍ വീണുണ്ടാകുന്ന നഷ്‌ടങ്ങള്‍ക്ക്‌ ഉടമകള്‍ തന്നെയായിരിക്കും ഉത്തരവാദികള്‍. മലയോര മേഖലയിലെ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിതമായ മറ്റിടങ്ങളിലേക്ക്‌ മാറണമെന്നും, മലയോരമേഖലയിലൂടെയുള്ള രാത്രി സഞ്ചാരം പരമാവധി ഒഴിവാക്കണമെന്നും കളക്‌ടര്‍ അറിയിപ്പില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. കടല്‍ പ്രക്ഷുബ്‌ധമാകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവരും ജാഗ്രത കാണിക്കണം. വല, വള്ളം, ബോട്ട്‌ മുതലായ മത്സ്യബന്ധന ഉപകരണങ്ങള്‍ സുരക്ഷിതമായ സ്ഥാനത്തേക്ക്‌ മാറ്റണം. വിനോദ സഞ്ചാര മേഖലകളില്‍ എത്തുന്നവര്‍ സുരക്ഷാ മുന്‍കരുതലെടുക്കണമെന്നും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.
പകര്‍ച്ചപ്പനിയും മറ്റ്‌ സാംക്രമിക രോഗങ്ങളും ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍, കൊതുക്‌ മുട്ടിയിട്ട്‌ പെരുകാന്‍ ഇടയാക്കുന്ന രീതിയില്‍ മലിനജലം കെട്ടിക്കിടക്കുന്നത്‌ ഒഴിവാക്കണം.
സമൂഹമാധ്യമങ്ങള്‍ വഴിയും നേരിട്ടും വ്യാജ പ്രചാരണങ്ങളുണ്ടാകാനിടയുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ അതിനെതിരേ ജാഗ്രത കാട്ടണമെന്നും, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്‌ടര്‍ അറിയിച്ചു. കളക്ടറേറ്റ്‌ കണ്‍ട്രോള്‍ റൂം: ലാന്‍ഡ്‌ഫോണ്‍: ഫോണ്‍ 04994 257700 മൊബൈല്‍ / വാട്ട്‌സ്‌ ആപ്പ്‌: 9446601700
ടോള്‍ ഫ്രീ നം. 1077, താലൂക്ക്‌ ഓഫീസ്‌, കാസര്‍കോട്‌ 04994230021, താലൂക്ക്‌ ഓഫീസ്‌, മഞ്ചേശ്വരം 04998244044, താലൂക്ക്‌ ഓഫീസ്‌, ഹോസ്‌ദുര്‌ഗ്‌ 04672204042, താലൂക്ക്‌ ഓഫീസ്‌, വെള്ളരിക്കുണ്ട്‌ 04672242320

LEAVE A REPLY

Please enter your comment!
Please enter your name here