തിരുവനന്തപുരം (www.mediavisionnews.in): ക്രമസമാധാനപാലനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 65 പുതിയ പോലീസ് സബ് ഡിവിഷനുകള്‍ (ഡിവൈ.എസ്.പി. ഓഫീസുകള്‍) രൂപീകരിക്കാന്‍ ശിപാര്‍ശ. നിലവിലുള്ള 58 സബ് ഡിവിഷനുകള്‍ക്കു പുറമേയാണിത്. ഒരു ഡിവൈ.എസ്.പിക്കു നാലു സ്റ്റേഷനുകളുടെ ചുമതലയേ നല്‍കൂ. തിരുവനന്തപുരം റൂറലിലാണ് ഏറ്റവും കൂടുതല്‍ സബ് ഡിവിഷനുകള്‍ നിര്‍ദേശിച്ചിരിക്കുന്നത്-എട്ടെണ്ണം. സര്‍ക്കിള്‍ ഓഫീസുകളില്‍ ഒഴിഞ്ഞ കെട്ടിടങ്ങളുണ്ടെങ്കില്‍ അവ സബ് ഡിവിഷനുകള്‍ക്ക് ഉപയോഗിക്കാനും ഡി.ജി.പിയുടെ സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.