ഷവോമി റെഡ്മി 6 പ്രോ ചിത്രങ്ങള്‍ പുറത്തുവിട്ടു ; ജൂണ്‍ 25ന് ഫോണ്‍ പുറത്തിറങ്ങും

0
307

ന്യൂഡല്‍ഹി (www.mediavisionnews.in): ഷവോമി റെഡ്മി 6 പ്രോ ഹാന്‍ഡ്‌സെറ്റിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ചൈനീസ് വെബ്‌സൈറ്റ് വൈബോയിലാണ് റെഡ്മി 6 പ്രോ ചിത്രങ്ങള്‍ വന്നിരിക്കുന്നത്. ഐഫോണ്‍ Xലേതു പോലെ ഡിസ്‌പ്ലെ നോച്ചുമായാണ് റെഡ്മി 6 പ്രോയും എത്തുന്നത്.

ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഇരട്ട ക്യാമറ, ബെസല്‍ലെസ് ഡിസ്‌പ്ലെ, ആന്‍ഡ്രോയിഡ് ഒറിയോ അടിസ്ഥാനമാക്കിയുള്ള MIUI 9.6 ഒഎസ്, 4ജിബി റാം, 64 ജിബി സ്റ്റോറേജ്, 19:9 അനുപാതത്തിലുള്ള 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെ, 4000mah ബാറ്ററി എന്നിവയാണ് പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകള്‍. ജൂണ്‍ 25ന് റെഡ്മി 6 പ്രോ പുറത്തിറക്കും.

LEAVE A REPLY

Please enter your comment!
Please enter your name here