ശിഫായത്ത് റഹ്മ: രണ്ടു പേർക്ക് കൂടി സാന്ത്വാനമേകി കുമ്പള പഞ്ചായത്ത് കെ.എം.സി.സി

0
311

അബുദാബി (www.mediavisionnews.in): അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി മൂന്ന് വർഷമായി നടപ്പിലാക്കി വരുന്ന മാരക രോഗം മൂലം സാമ്പത്തികമായി പ്രയാസം നേരിടുന്നവർക്കുള്ള സാന്ത്വന സ്പർശം പദ്ധതിയായ ശിഫായത്ത് റഹ്മയിലേക്ക്‌ കുമ്പള പഞ്ചായത്ത് കെ.എം.സി.സി രണ്ടു പേർക്ക് കൂടി സഹായധനം നൽകി.

ഇന്ത്യൻ ഇസ്ലാമിക് സെന്റെറിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് സെഡ്.എ മൊഗ്രാലിന് തുക ഏൽപ്പിച്ചു. പ്രസിഡന്റ് ഖാലിദ് ബംബ്രാണ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുജീബ് മൊഗ്രാൽ, മണ്ഡലം ജനറൽ സെക്രട്ടറി സുൽഫി ശേണി, ട്രഷറർ അബ്ദുൽ റഹ്മാൻ കമ്പള ബായാർ, ഇസ്മായിൽ മുഗ്ലി സക്കീർ കമ്പാർ, അബൂബക്കർ ഹാജി, ഹമീദ് മാസ്സിമാർ ,സവാദ് ബന്ദിയോട് തുടങ്ങിയവർ പ്രസംഗിച്ചു. അലി ആരിക്കാടി സ്വാഗതം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here