മഞ്ചേശ്വരം (www.mediavisionnews.in): വിദ്യാര്‍ത്ഥികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി പശുക്കളെ ഓമ്നി വാനില്‍ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ചികുര്‍പാദ തൊട്ടതോടിയിലെ സരസ്വതി, കുറുവ എന്നിവരുടെ പശുക്കളെയാണ് മോഷ്ടിച്ചത്.
തൊട്ടതോടി സ്കൂളിന് സമീപം കെട്ടിയിട്ടിരുന്ന പശുക്കളെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഓമ്നി വാനിലെത്തിയ സംഘം സമീപത്ത് ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം കടത്തിക്കൊണ്ടുപോയെന്നാണ് പരാതി.