വിദ്യാഭ്യാസ മേഖലയിൽ കഴിവ് തെളിയിച്ച പഞ്ചായത്താണ് പൈവളികെ- എ.കെ.എം അഷ്‌റഫ്

0
264

പൈവളികെ (www.mediavisionnews.in): പൈവളികെ പഞ്ചായത്തിലെ മിക്ക ജനങ്ങളും വിദ്യാഭ്യാസത്തെ താലോലിച്ച ലോകത്തിന്റെ നെറുകയിൽ കൊണ്ടെത്തിച്ച മഹൽ വ്യക്തിത്വങ്ങൾ നിറഞ്ഞ പഞ്ചായത്താണ് എന്ന് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ് അവകാശപ്പെട്ടു. ഡോക്ടർമാരും അദ്ധ്യാപക ഗസറ്റഡ് തുടങ്ങി നിരവധി പ്രതിഭകളെ വാർത്തെടുത്ത പഞ്ചായത്താണ് പൈവളികെ. ലാൽബാഗ് ബോളങ്കയിൽ പുതുതായി പണിത അൽ മദീന ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ഉൽഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അൽ മദീന ഇംഗ്ലീഷ് മീഡിയം സ്കൂൾ പി.ടി.എ പ്രസിഡന്റ് അസീസ് കളായി അധ്യക്ഷത വഹിച്ചു. ഹിഫ്‌ളുൽ ഖുർഹാനിന്റെ ഉദ്ഘാടനം അബ്ബാസ് ഫൈസി പുത്തിഗെ നിർവഹിച്ചു. ചടങ്ങിൽ ബ്ലോക് പഞ്ചായത്ത് മെമ്പർ പ്രസാദ് റായ്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫാത്തിമത്ത് സുഹറ, ഷബീർ മദനക്കൊടി, അബ്ദുൽ ഖാദർ ഹാജി, അമീർ പെർമുദെ സെഡ്,എ കയ്യാർ, റാബിയ ടീച്ചർ, അജിത് എം.സി, ഹാഷിം അരിയിൽ, ശരീഫ്, സലിം ഫാറൂഖ് ബാഖവി, അബ്ദുൽ റഹ്‌മാൻ, ഇബ്രാഹിം, ഖലീൽ ചിപ്പാർ തുടങ്ങിയവർ പസംഗിച്ചു.

പ്രിൻസിപ്പാൾ സ്വാഗതവും, അസീസ് ഫൈസി പ്രാർത്ഥനയും നടത്തി, ശുക്ളദ ടീച്ചർ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here