ദുബായ് (www.mediavisionnews.in): വിദേശത്ത് മരിക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി വീട്ടിലെത്തിക്കുന്നതിന് പ്രത്യേക ആംബുലന്‍സ് സംവിധാനം ഒരു മാസത്തിനകം യാഥാര്‍ഥ്യമാകുമെന്ന് നോര്‍ക്ക സി ഇ ഒ ഹരികൃഷ്ണന്‍ നമ്ബൂതിരി ഉറപ്പ് നല്‍കിയതായി പ്രവാസി സമ്മാന്‍ അവാര്‍ഡ് ജേതാവ് അഷ്‌റഫ് താമരശ്ശേരി പറഞ്ഞു.
പ്രവാസി മലയാളിയുടെ മരണവിവരവും മൃതദേഹം നാട്ടില്‍ എത്തിക്കുന്ന സമയവും നോര്‍ക്ക ഉദ്യോഗസ്ഥരെ ആദ്യം അറിയിക്കണം. തുടര്‍ന്ന് ആംബുലന്‍സ് വീട്ടിലെത്തി, മരിച്ചയാളുടെ ബന്ധുക്കളെയും കൂട്ടി മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധപ്പെട്ട വിമാനത്താവളത്തിലേക്ക് പോകും. തുടര്‍ന്ന് വീട്ടിലെത്തിക്കും.
കേരളത്തിലെ എല്ലാ വിമാത്താവളങ്ങളിലും ഈ സൗകര്യം ലഭ്യമാകും. ഇതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. നിര്‍ധന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ബുദ്ധിമുട്ട് അഷറഫ് താമരശ്ശേരി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.