വാഹനം കേടായി പെരുവഴിയിലായ കുടുംബത്തെ സഹായിച്ചു; പാസ്പോര്‍ട്ട് ഉദ്യോഗസ്ഥന് ദുബായ് ഭരണാധികാരിയുടെ അപ്രതീക്ഷിത സമ്മാനം

0
247

യു.എ.ഇ (www.mediavisionnews.in): വാഹനം കേടായി പെരുവഴിയിലായ കുടുംബത്തെ സഹായിച്ച വ്യക്തിയ്ക്ക് ദുബായ് ഭരണാധികാരിയുടെ രാജകീയ സമ്മാനം. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പാസ്പോര്‍ട്ട് ഓഫീസറായ വ്യക്തിയെ അഭിനന്ദിക്കുകയും ഫസ്റ്റ് ഓഫിസര്‍ ആയി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്യുകയായിരുന്നു. സാലിം അബ്ദുല്ല ബിന്‍ നബ്ഹാന്‍ അല്‍ ബദ്വാവി എന്ന ഉദ്യോഗസ്ഥനാണ് തന്റെ സഹായ പ്രവര്‍ത്തിക്ക് പെരുന്നാള്‍ സമ്മാനമായി സ്ഥാനക്കയറ്റം ലഭിച്ചത്.

പെരുന്നാള്‍ ദിനത്തിലാണ് മസ്‌കത്തിലേക്കുള്ള യാത്രയ്ക്കിടെ കാര്‍ കേടായി വഴിയില്‍ കുടുങ്ങിയ സിറിയന്‍ കുടുംബത്തെ ഉദ്യോഗസ്ഥന്‍ സഹായിക്കുന്നത്. ടാക്‌സി ഏര്‍പ്പാടാക്കാന്‍ ശ്രമിച്ചെങ്കിലും അവധിയായതിനാല്‍ അത് ഫലം കണ്ടില്ല. കേടായ കാര്‍ നന്നാക്കാന്‍ കൊണ്ടുപോകാനുള്ള നീക്കവും വിജയിച്ചില്ല. തുടര്‍ന്ന് നിസഹായരായ കുടംബത്തെ ഉദ്യോഗസ്ഥന്‍ സ്വന്തം വാഹനം വിട്ടു കൊടുത്ത് സാഹായിക്കുകയായിരുന്നു.

കുടംബത്തെ വാഹനത്തിലേറ്റി താമസ സ്ഥലത്തെത്തി ഉദ്യോഗസ്ഥന്‍ സാധനങ്ങള്‍ പുറത്തിറക്കിയ ശേഷം വാഹനം അവര്‍ക്ക് വിട്ടു നല്‍കുകയായിരുന്നു. ഇതിനിടയില്‍ കേറായ കാര്‍ നന്നാക്കാനും ഉദ്യോഗസ്ഥന്‍ ഏര്‍പ്പാടുകള്‍ ചെയ്തു. റേഡിയോ പരിപാടിയിലൂടെ കാര്യം പുറംലോകമറിഞ്ഞതോടെ വാര്‍ത്ത ദുബായ് ഭരണാധികാരിയുടെ ചെവിയിലെത്തുകയും പിന്നാലെ അഭിന്ദനവും സ്ഥാന കയറ്റവും എത്തുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here