ദുബായ്: യാത്രക്കാര്‍ക്ക് ക്യാരി ഓണ്‍ ലഗേജില്‍ കൊണ്ടുപോകാന്‍ സാധിച്ചിരുന്ന 15 സാധനങ്ങള്‍ക്ക് വിമാനക്കമ്പനികള്‍ വിലക്കേര്‍പ്പെടുത്തി. ഇത്തിഹാദ് ,എമിറേറ്റ്‌സ് എന്നീ വിമാനക്കമ്പനികളാണ് ഇനി മുതല്‍ യാത്രക്കാര്‍ക്ക് ഇത്തരം സാധനങ്ങള്‍ കൂടെ കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
പുതിയ അറിയിപ്പ് പ്രകാരം പൗഡര്‍, സ്മാര്‍ട്ട് ലഗേജ്, ബേബി ഫുഡ്‌സ്,മരുന്നുകള്‍, പെര്‍ഫ്യൂ, ക്രിക്കറ്റ് ബാറ്റ്,ചൂണ്ട്,ഡ്രില്ലിങ്ങ് ഉപകരണങ്ങള്‍,സൂപ്പ് ,കെമിക്കല്‍സ്, റെന്റ്ബാഗ്‌സ്, ലൈറ്റര്‍, ബീച്ച് ബോള്‍,സൂചികള്‍ എന്നിവ യാത്രയില്‍ നിരോധിച്ച വസ്തുക്കളാണ്. മീന്‍പിടുത്ത വല, വ്യാജനോട്ടുകള്‍,വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണങ്ങള്‍, ആയുധങ്ങള്‍, പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍,ചെടികള്‍ എന്നിവയും നിരോധിച്ചവയാണ്.