മൊഗ്രാലിൽ റെയിൽവേ ട്രാക്കിൽ കയറിയ പിഞ്ചു കുട്ടികളെ ട്രെയിനിടിച്ചു തെറിപ്പിച്ചു. മൂന്ന് വയസ്സുകാരൻ തത്ക്ഷണം മരിച്ചു

0
291

മൊഗ്രാൽ (www.mediavisionnews.in): ഉമ്മയെ തിരഞ്ഞ് റെയിൽവേ ട്രാക്കിൽ കയറിയ പിഞ്ചു കുട്ടികളെ ട്രെയിനിടിച്ചു തെറിപ്പിച്ചു. മൂന്ന് വയസ്സുകാരൻ തത്ക്ഷണം മരിച്ചു, സഹോദരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊഗ്രാൽ ഒളച്ചാലിൽ വാടകയ്ക്ക് താമസിക്കുന്ന സിദ്ധിക്ക് – ആയിഷ ദമ്പതികളുടെ ഇളയ മകൻ ബിലാൽ (മൂന്ന്) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരൻ ഇസ്മായീലി (അഞ്ച്) ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.ഞായറാഴച്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം സംഭവിച്ചത്. റെയിൽവേ ട്രാക്കിന് മറുവശത്തുള്ള അമ്മൂമ്മയുടെ വീട്ടിൽ പോയ മാതാവിനെ അന്വേഷിച്ചിറങ്ങിയ കുട്ടികളെ മംഗലാപുരത്ത് നിന്നും കാസറഗോഡ് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here