ബെംഗളൂരു (www.mediavisionnews.in): കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ണാടകയില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. കാറ്റിലും മഴയിലുമായി വ്യാപക കൃഷി നാശമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ മഴ ജൂണ്‍ 10 വരെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെത്തുടര്‍ന്ന് ജൂണ്‍ 10 വരെ തീരദേശ കര്‍ണാടകയില്‍ ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം വ്യാഴാഴ്ചയോടെ സംസ്ഥാനത്ത് കാലവര്‍ഷം വ്യാപിച്ചതായി അധികൃതര്‍ വ്യക്തമാക്കി. അടുത്ത രണ്ടുദിവസം റെയ്ച്ചൂര്‍, ബെല്ലാരി മേഖലകളില്‍ അതീവ ജാഗ്രത ആവശ്യമാണെന്നും അധികൃതര്‍ സര്‍ക്കാരിനയച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂണ്‍ ഏഴുവരെ ലഭിച്ച മഴയില്‍ സംസ്ഥാനത്തെ ഡാമുകളില്‍ പത്തുവര്‍ഷത്തെ ശരാശരി ജലനിരപ്പ് കവിഞ്ഞു. കുടക്, ചിത്രദുര്‍ഗ, ചിക്കമംഗളൂരു എന്നിവിടങ്ങളിലെ കനത്തമഴ കാവേരി റിസോര്‍വോയറിലെ ജലനിരപ്പുയര്‍ത്തി. ജനുവരിഫെബ്രുവരി മാസങ്ങളില്‍ സാധാരണയായി ലഭിക്കുന്ന മഴയുടെ 35 ശതമാനം കുറവാണ് ലഭിച്ചിരുന്നത്. എന്നാല്‍, മാര്‍ച്ചുമുതല്‍ മേയ്‌വരെ ലഭിക്കേണ്ട മഴയുടെ 54 ശതമാനം അധികം ലഭിക്കുകയും ചെയ്തു.