മംഗളൂരുവിൽ ഫെയ്‌സ്ബുക്ക് വഴി തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് 16.69 ലക്ഷം രൂപ

0
258

മംഗളൂരു (www.mediavisionnews.in): ഫെയ്‌സ്ബുക്ക് വഴി സൗഹൃദം നടിച്ച്‌ നടത്തിയ തട്ടിപ്പില്‍ മംഗളൂരു യുവതിക്ക് 16.69 ലക്ഷം രൂപ നഷ്ടമായി. മംഗളൂരുവിലെ അത്താവര്‍ സ്വദേശി രേഷ്മയ്ക്കാണ് ഇത്രയും വലിയ തുക നഷ്ടമായിരിക്കുന്നത്. മംഗളൂരു സൈബര്‍ സെല്ലില്‍ രേഷ്മ പരാതി നല്‍കിയിട്ടുണ്ട്. ഫെയ്‌സ് ബുക്കില്‍ രേഷ്മയ്ക്ക് ജാക്ക് കാള്‍മാന്‍ എന്ന വ്യക്തിയില്‍ നിന്ന് സൗഹൃദ അഭ്യര്‍ത്ഥന വന്നിരുന്നു. വിദേശിയാണെന്നാണ് ഇയാള്‍ രേഷ്മയോട് പറഞ്ഞിരുന്നത്. രേഷ്മ ഇയാളുടെ സൗഹൃദ അഭ്യര്‍ത്ഥ സ്വീകരിക്കുകയും ഇയാളുമായി ചാറ്റിംഗ് ആരംഭിക്കുകയും ചെയ്തു.

ഒരു മാസം കൊണ്ടു തന്നെ രേഷ്മയുമായ ജാക്ക് നല്ല ബന്ധം സ്ഥാപിച്ചു. മേയ് മാസം രേഷ്മയ്ക്ക് 18 ലക്ഷം രൂപ വിലമതിക്കുന്ന ഒരു സമ്മാനം നല്‍കാന്‍ ആഗ്രഹിക്കുന്നതായി ജാക്ക് അറിയിച്ചു. എന്നാല്‍ സമ്മാനം സ്വീകരിക്കാന്‍ രേഷ്മ തയ്യാറായില്ല.

എന്നാല്‍ കുറച്ച്‌ ദിവസങ്ങള്‍ക്കു ശേഷം ദില്ലിയില്‍ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന പേരില്‍ രേഷ്മയ്ക്ക് ഒരു ഫോണ്‍ കോള്‍ വന്നു. ജാക്ക് എന്നൊരാള്‍ വിദേശത്തുനിന്നും സമ്മാനം അയച്ചിട്ടുണ്ടെന്നും അതിന്റെ നികുതിയായി 16 ലക്ഷം രൂപ അടയ്ക്കണം എന്നുമായിരുന്നു രേഷ്മയോട് അയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ രേഷ്മ ആദ്യം തുക നല്‍കാന്‍ തയ്യാറായില്ല.

എന്നാല്‍ നിയമങ്ങള്‍ ലംഘിച്ചാണ് ജാക്ക് സമ്മാനം അയച്ചതെന്നും നികുതി അടച്ചില്ലെങ്കില്‍ ജയിലില്‍ കഴിയേണ്ടി വരും എന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് സമ്ബന്നയായ രേഷ്മ 16,69,000 ലക്ഷം രൂപ ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴി പണം അയച്ചു കൊടുത്തു. എന്നാല്‍ പിന്നീട് ജാക്കുമായും കസ്റ്റംസ് ഉദ്യോഗസ്ഥനുമായും ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അതിനു സാധിച്ചില്ല. ജാക്കിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും കസ്റ്റംസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ സ്വിച്ച്‌ ഓഫുമായിരുന്നു. ഇതോടെയാണ് താന്‍ തട്ടിപ്പിന് ഇരയായ വിവരം രേഷ്മയ്ക്ക് മനസിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here