പുതിയ വീടുകള്‍ക്ക് സോളാര്‍ പാനലുകള്‍ നിര്‍ബന്ധമാക്കുമെന്ന് മുഖ്യമന്ത്രി; വീടുകളില്‍ സ്ഥാപിക്കുന്ന പാനലുകള്‍ക്ക് കെഎസ്ഇബി വാടക നല്‍കും

0
370

തിരുവനന്തപുരം (www.mediavisionnews.in):പുതിയ വീടുകള്‍ക്ക് സോളാര്‍ പാനലുകള്‍ നിര്‍ബന്ധമാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലും സോളാര്‍ സ്ഥാപിക്കാന്‍ താല്‍പര്യമില്ലാത്ത നിലവിലുള്ള വീടുകളിലും കെഎസ്ഇബി സോളാര്‍ സ്ഥാപിക്കും. അതില്‍ നിന്നുള്ള വൈദ്യുതി കെഎസ്ഇബി എടുക്കും. സോളാര്‍ സ്ഥാപിക്കുന്നതിന് ചെറിയ വാടകയും നല്‍കും. മുഖ്യമന്ത്രി വ്യക്തമാക്കി.

അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുന്ന അഞ്ച് പദ്ധതികള്‍ കോര്‍ത്തിണക്കിയുള്ള ഊര്‍ജ്ജകേരളാ മിഷന്‍ പ്രഖ്യാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ വീടുകളിലെ സോളാര്‍വൈദ്യുതി കെഎസ്ഇബിഎടുത്ത് പകരം വൈദ്യുതി നല്‍കും. ഇത് ബില്ലില്‍ അഡ്ജസ്റ്റ് ചെയ്ത് നല്‍കും. ഈ നടപടിയിലൂടെ 500മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

താപനിലയങ്ങളും മറ്റും പരിസ്ഥിതി പ്രശ്‌നങ്ങള്‍ മൂലവും സംസ്ഥാനത്ത് സ്ഥാപിക്കാനാവില്ല. സോളാറിലൂടെ കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. നിലവില്‍ 110 മെഗാവാട്ടാണ് സോളാര്‍ ഉല്‍പ്പാദനം. 2021 ല്‍ അത് ആയിരം മെഗാവാട്ടായി ഉയര്‍ത്തും.

സോളാര്‍ വൈദ്യുതിയുടെ ‘സൗര പദ്ധതി’, വീടുകളില്‍ എല്‍ഇഡി ലൈറ്റുകളാക്കി മാത്രമാക്കാന്‍ ലക്ഷ്യമിട്ടുള്ള ‘ഫിലമെന്റ് രഹിത കേരളം’ സുരക്ഷിതമായ വിതരണ ശൃംഖല ഉറപ്പുവരുത്തുന്ന 4035.57 കോടിരൂപയുടെ ‘ദ്യുതി 2021’. 10,000 കോടി രൂപയുടെ ‘ട്രാന്‍സ്ഗ്രിഡ് 2.0’ വൈദ്യുതി സുരക്ഷാബോധവല്‍ക്കരണപദ്ധതിയായ ‘ഇ സേഫ്’ എന്നിവയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here