റിയാദ് (www.mediavisionnews.in): നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് സൗദിയിലും വിലക്ക്. സൗദി പരിസ്ഥിതി മന്ത്രാലയമാണ് ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഇത് സംബന്ധിച്ച നിര്‍ദേശം ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും കൈമാറിയതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് യു.എ.ഇ.യും ബഹ്‌റൈനും നിരോധനം തുടങ്ങിയത്.
കേരളത്തില്‍ നിപ വൈറസ് ബാധിച്ച് പതിനേഴ് പേര്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് ഗള്‍ഫ് രാജ്യങ്ങള്‍ മുന്‍കരുതലെന്ന നിലയില്‍ താത്കാലികമായി കേരളത്തില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നത് വിലക്കിയത്. നിപ വൈറസ് സംബന്ധിച്ച സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വൈറസ് ബാധ രാജ്യത്തേക്ക് വ്യാപിക്കാതിരിക്കാന്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും മിക്ക ഗള്‍ഫ് രാജ്യങ്ങളും വ്യക്തമാക്കിയിരുന്നു.