കെ.എസ്.ആർ.ടി. സി യിൽ ജില്ലയിൽ എല്ലാ റൂട്ടിലും വിദ്യാർത്ഥികൾക്ക് യാത്രാ സൗജന്യം നൽകും

0
256

കാ​സ​ര്‍​ഗോ​ഡ്‌(www.mediavisionnews.in): ജി​ല്ല​യി​ലെ എ​ല്ലാ റൂ​ട്ടു​ക​ളി​ലും കെ​എ​സ്‌​ആ​ര്‍​ടി​സി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്‌ ക​ണ്‍​സ​ഷ​ന്‍ കാ​ര്‍​ഡ്‌ അ​നു​വ​ദി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച്‌ കാ​സ​ര്‍​ഗോ​ഡ്‌ ആ​ര്‍​ടി​ഒ ബാ​ബു ജോ​ണ്‍ കെ​എ​സ്‌​ആ​ര്‍​ടി​സി ഡി​ടി​ഒ​യ്‌​ക്ക്‌ നി​ര്‍​ദേ​ശം ന​ല്‍​കി. ജി​ല്ലാ സ്‌​റ്റു​ഡ​ന്‍റ്സ്ട്രാ​വ​ല്‍ ഫെ​സി​ലി​റ്റി ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്‌. ഇ​നി​ മു​ത​ല്‍ കെ​എ​സ്‌​ആ​ര്‍​ടി​സി​യു​ടെ എ​ല്ലാ റൂ​ട്ടു​ക​ളി​ലും സി​റ്റി, ടൗ​ണ്‍, ലി​മി​റ്റ​ഡ്‌ സ്റ്റോ​പ്പ്‌, ഓ​ര്‍​ഡി​ന​റി, സ​ര്‍​വീ​സു​ക​ളു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കാ​തെ 40 കി​ലോ മീ​റ്റ​ര്‍ വ​രെ ഒ​റ്റ യാ​ത്ര​യ്‌​ക്ക്‌ ക​ണ്‍​സ​ഷ​ന്‍ അ​നു​വ​ദി​ക്കും.

നി​ല​വി​ല്‍ ദേ​ശ​സാ​ത്‌​കൃ​ത റൂ​ട്ടാ​യ കാ​ഞ്ഞ​ങ്ങാ​ട്‌-​കാ​സ​ര്‍​ഗോ​ഡ്‌ തീ​ര​ദേ​ശ​പാ​ത​യി​ല്‍ മാ​ത്ര​മാ​യിരുന്നു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്‌ ക​ണ്‍​സ​ഷ​ന്‍ അ​നു​വ​ദി​ച്ചി​രു​ന്ന​ത്‌. മ​റ്റു ജി​ല്ല​ക​ളി​ല്‍ എ​ല്ലാ റൂ​ട്ടി​ലും ക​ണ്‍​സ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ എ​ന്തു​കൊ​ണ്ടു ന​ല്‍​കു​ന്നി​ല്ലെ​ന്ന ക​ള​ക്ട​റു​ടെ ചോ​ദ്യ​ത്തി​ന് സാ​ധാ​ര​ണ​ഗ​തി​യി​ല്‍ കൊ​ടു​ക്കാ​റി​ല്ലെ​ന്ന ഒ​ഴു​ക്ക​ന്‍ മ​ട്ടി​ലു​ള്ള മ​റു​പ​ടി​യാ​ണ് കെ​എ​സ്‌​ആ​ര്‍​ടി​സി ന​ല്‍​കി​യ​ത്‌. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ഈ ​സു​പ്ര​ധാ​ന​മാ​യ തീ​രു​മാ​നം അ​ധി​കൃ​ത​ര്‍ കൈ​ക്കൊ​ണ്ട​ത്‌. ഒ​രു കെ​എ​സ്‌​ആ​ര്‍​ടി​സി ബ​സ്‌ മാ​ത്രം സ​ര്‍​വീ​സ്‌ ന​ട​ത്തു​ന്ന നി​ര​വ​ധി സ്ഥ​ല​ങ്ങ​ള്‍ ജി​ല്ല​യി​ലു​ണ്ടെ​ന്നും അ​വി​ടെ​യെ​ല്ലാം ഫു​ള്‍ ചാ​ര്‍​ജ്‌ വി​ദ്യാ​ര്‍​ഥി​ക​ള്‍ യാ​ത്ര ചെ​യ്യേ​ണ്ടു​ന്ന അ​വ​സ്ഥ​യു​ണ്ടെ​ന്നും ഇ​ത്‌ ഒ​രി​ക്ക​ലും അം​ഗീ​ക​രി​ച്ചു​കൊ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ആ​ര്‍​ടി​ഒ പ​റ​ഞ്ഞു.

15 വ​രെ നി​ല​വി​ലു​ള്ള പാ​സ്‌ ഉ​പ​യോ​ഗി​ച്ച്‌ സ്വ​കാ​ര്യ​ബ​സു​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്‌ യാ​ത്രാ സൗ​ജ​ന്യം അ​നു​വ​ദി​ക്കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു. സ്വാ​ശ്ര​യ​സ്ഥാ​പ​ന​ങ്ങ​ള്‍, പാ​ര​ല​ല്‍ കോ​ള​ജു​ക​ള്‍, അം​ഗീ​കൃ​ത സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ ഒ​ഴി​കെ​യു​ള്ള എ​ല്ലാ അം​ഗീ​കൃ​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്‌ സ്ഥാ​പ​ന മേ​ധാ​വി​ക​ള്‍ ന​ല്‍​കു​ന്ന യാ​ത്രാ സൗ​ജ​ന്യ കാ​ര്‍​ഡ്‌, ​ഐ​ഡ​ന്‍റിറ്റി കാ​ര്‍​ഡ്‌ ഉ​പ​യോ​ഗി​ച്ച്‌ സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കാ​നും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ഡ്‌​മി​ഷ​ന്‍ പൂ​ര്‍​ത്തി​യാ​യ​തി​നു​ശേ​ഷം 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ പാ​സ്‌ ന​ല്‍​കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക്‌ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്‌ യാ​ത്ര​ാസൗ​ജ​ന്യം അ​നു​വ​ദി​ക്കും. ബ​സി​ല്‍ ക​യ​റു​ന്ന​തി​ന് വി​ദ്യാ​ര്‍​ഥി​ക​ളെ അ​നാ​വ​ശ്യ​മാ​യി ക്യൂ​വി​ല്‍ നി​ര്‍​ത്തി ബു​ദ്ധി​മു​ട്ടി​ക്ക​രു​തെ​ന്നും പ​രാ​തി​ക​ള്‍ ആ​ര്‍​ടി​ഒ​യു​ടെ 8547639014 ന​മ്പ​റി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്‌ ഇ​നി മു​ത​ല്‍ വി​ളി​ച്ച​റി​യി​ക്കാ​മെ​ന്നും ജി​ല്ലാ സ്‌​റ്റു​ഡ​ന്‍റ്്‌ ട്രാ​വ​ല്‍ ഫെ​സി​ലി​റ്റി ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. സ്‌​കൂ​ളു​ക​ളി​ലെ ല​ഹ​രി​മ​രു​ന്ന്‌ ഉ​പ​യോ​ഗ​ത്തി​നെ​തി​രെ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ള്‍ ശ​ക്ത​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ക​ള​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here