ദോഹ (www.mediavisionnews.in): രാജ്യത്തുടനീളം മരങ്ങൾ നട്ടുപിടിപ്പിക്കാനും മരുഭൂവൽകരണം തടയുന്നതിനുമായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം രംഗത്ത്. ഈ മേഖലയിൽ മികച്ച ചരിത്രമുള്ള ഖത്തർ, ലോക മരുഭൂവൽകരണ വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചാണ് പുതിയ കാമ്പയിനുമായി രംഗത്തിറങ്ങിയിരിക്കുന്നത്. കാമ്പയിനിലൂടെ രാജ്യത്തും വിദേശത്തുമായി തരിശായി കിടക്കുന്ന മേഖലകൾ കൃഷിക്കനുയോജ്യമാക്കി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തും. ഭൂമിക്ക് വലിയ മൂല്യമുണ്ട്, അതിൽ നിക്ഷേപമിറക്കുകയെന്ന പ്രമേയത്തിലൂന്നിയാണ് ഈ വർഷത്തെ ലോക മരുഭൂവൽകരണ വിരുദ്ധ ദിനം ആചരിക്കുന്നതെന്ന് മന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി.
ഈ വർഷത്തിെൻറ തുടക്കത്തിൽ തന്നെ രാജ്യത്തുടനീളം കൂടുതൽ മരങ്ങൾ വെച്ചുപിടിപ്പിച്ചും കാട്ടുചെടികളുടെ തൈകളും വിത്തും പൊതുജനങ്ങൾക്ക് വിതരണം ചെയ്തും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം ദേശീയ കാമ്പയിന് തുടക്കം കുറിച്ചിരുന്നു. പ്രധാനമായും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി ശൈത്യകാല തമ്പുകളിൽ വസിക്കുന്നവർക്കിടയിലായിരുന്നു കാട്ടു ചെടികളുടെ വിത്തുകളും തൈകളും വിതരണം ചെയ്തത്. മരുഭൂവൽകരണത്തെ നിയന്ത്രിക്കുകയും അത് വഴി ഇല്ലാതാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. വിവിധയിനങ്ങളിൽ പെട്ട കാട്ടുചെടികളുടെ വിത്തുകൾ പൊതുജനങ്ങൾക്കിടയിൽ വിതരണം ചെയ്യാനും കാമ്പയിെൻറ ഭാഗമായി മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.
ഇക്കഴിഞ്ഞ ജനുവരിയിലാണ് രാജ്യവ്യാപകമായി കാമ്പയിൻ ആരംഭിച്ചത്. രാജ്യത്ത് നട്ടുപിടിപ്പിക്കുന്ന ചെടികളുടെ നിലനിൽപിനായി അത്യാധുനിക പ്ലാേൻറഷൻ സാങ്കേതികവിദ്യയാണ് മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ ശഹാനിയ മുനിസിപ്പാലിറ്റിയിൽ വാട്ടർബോക്സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് 50 സിദ്ർ മരങ്ങൾ മന്ത്രാലയം നട്ടിരുന്നു. മരൂഭൂമിയിൽ കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണിത്. നേരത്തെ, സിദ്ർ, ഖാഫ്, ഖർദ് ഇനങ്ങളിൽ പെട്ട 16000 വൃക്ഷത്തൈകൾ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി മന്ത്രാലയം നട്ടിട്ടുണ്ട്.
2016 നവംബറിൽ 12 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമിത വനം നിർമിക്കുന്ന പദ്ധതി സംബന്ധിച്ച് അശ്ഗാൽ പ്രഖ്യാപിച്ചിരുന്നു. ഉംസലാലിലെ ഭീമൻ സീവേജ് പ്ലാൻറിനടുത്തായാണ് ഇത് സ്ഥാപിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിൽ ഗ്ലോബൽ ൈഡ്രലാൻറ് അലയൻസ് കരാറിൽ ഖത്തറിനെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രാലയം ഒപ്പുവെച്ചിരുന്നു. സഖ്യത്തിെൻറ പുതിയ ആസ്ഥാനം ദോഹയിലാണ്. കടുത്ത വരൾച്ച മൂലം ദുരിതമനുഭവിക്കുന്ന രാജ്യങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.