ഉപ്പള റെയില്‍വേ സ്റ്റേഷനിലെ യാത്രക്കാര്‍ക്ക് ആശ്വാസമായി ബസ് സര്‍വീസ് ആരംഭിച്ചു

0
269
ഉപ്പള (www.mediavisionnews.in): ഉപ്പളയിലെ റെയില്‍വെ ഉപയോക്താക്കളുടെ കാലങ്ങളായുള്ള ആവശ്യമായ ഉപ്പള റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള ബസ് സര്‍വീസ് എന്ന സ്വപ്നം ഇന്നലെയോടെ പൂവണിഞ്ഞു. ഉപ്പള റെയില്‍വേ സ്റ്റേഷനിലേക്ക് കാല്‍നടയായി യാത്രചെയ്ത് ബുദ്ധിമുട്ടിയിരുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായി ഇന്നലെ മുതല്‍ നേരിട്ടുള്ള ബസ് സര്‍വീസ് ആരംഭിച്ചു. കുരുഡപ്പദവില്‍ നിന്നും ഉപ്പള ബസ് സ്റ്റാന്റ്് വരെ സര്‍വീസ് നടത്തിയിരുന്ന ജനപ്രിയ ബസും കനിയാലയില്‍ നിന്ന് ഉപ്പള ബസ് സ്റ്റാന്റ്് വരെ സര്‍വീസ് നടത്തിയിരുന്ന പഞ്ചാംബിക ബസുമാണ് സര്‍വീസ് റെയില്‍വേ സ്റ്റേഷന്‍ വരെ നീട്ടിയത്.
കുരുഡപ്പദവില്‍ നിന്ന് 6:40ന് പുപ്പെടുന്ന ജനപ്രിയ ബസ് 7:30നും കനിയാലയില്‍ നിന്ന് 6:50ന് പുറപ്പെടുന്ന പഞ്ചാംബിക ബസ് 7:40നും ഉപ്പള റെയില്‍വേ സ്റ്റേഷനിലെത്തും. 7:45ന് കുരുഡപ്പദവിലേക്കുള്ള ജനപ്രിയ ബസും 7:50ന് കനിയാലയിലേക്കുള്ള പഞ്ചാംബിക ബസും റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തന്നെ ഉപ്പള ബസ് സ്റ്റാന്റ്് വഴി തിരിച്ച് പുറപ്പെടും. ബസ് സര്‍വീസ് ആരംഭിച്ചതോടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും മറ്റും ദിവസേന രാവിലെ പാസഞ്ചര്‍ വണ്ടികള്‍ മുഖേന മംഗലാപുരം ഭാഗത്തേക്കും കണ്ണൂര്‍ ഭാഗത്തേക്കും ഉപ്പള റെയില്‍വേ സ്റ്റേഷന്‍ വഴി യാത്ര ചെയ്തിരുന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മറ്റു യാത്രക്കാര്‍ക്കും നേരിട്ട് ഉപ്പള റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരാനാകും.
വിദ്യാര്‍ത്ഥികളും മറ്റു യാത്രക്കാരും നേരിട്ടിരുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ വേണ്ടി മുന്‍കൈയെടുത്ത് റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള യാത്ര സുഗമമാക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ച ജനപ്രിയ ബസ് ഉടമയായ ധന്‍രാജ് സുഭാഷ് നഗര്‍, ബസ് ജീവനക്കാരായ സന്തോഷ്, ഗണേഷ്, ജയപ്രകാശ് എന്നിവര്‍ക്കും പഞ്ചാംബിക ബസ് ഉടമയായ നാഗേഷ്, ബസ് ജീവനക്കാരായ ഗണേഷ, സൂര്യ, ധീരജ് എന്നിവര്‍ക്കും ഉപ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സേവ് ഉപ്പള റെയില്‍വേ സ്റ്റേഷന്‍ കമ്മിറ്റി കണ്‍വീനര്‍ അസീം മണിമുണ്ട, ജോ. കണ്‍വീനര്‍ മുഹമ്മദ് നാഫി, ഇബ്രാഹിം ഡ്രീം പോയിന്റ്, യു.എം. ഭാസ്‌കര എന്നീ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരണം നല്‍കി.സര്‍വീസിനായി ശ്രമിച്ച ബസ് ഉടമകളെയും സര്‍വീസ് അനുവദിച്ചു തന്നെ ആര്‍.ടി.ഒ അധികാരികളെയും ചടങ്ങില്‍ അഭിനന്ദിച്ചു. നേരത്തെ ഉപ്പള റെയില്‍വേ സ്റ്റേഷന്റെ ശോചനീയാവസ്ഥക്ക് പരിഹാരമെന്നോണം വിവിധ ആവശ്യങ്ങളും നിര്‍ദേശങ്ങളും മുന്നോട്ടുവെച്ച സേവ് ഉപ്പള റെയില്‍വേ സ്റ്റേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആര്‍.ടി.ഒ ഓഫീസറെ നേരിട്ട് കണ്ട് ബസ് സര്‍വീസ് സ്റ്റേഷന്‍ പരിസരത്തേക്ക് നീട്ടുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here