ഉപയോക്താക്കള്‍ കാത്തിരുന്ന മാറ്റവുമായി ഇന്‍സ്റ്റഗ്രാം; പുത്തന്‍ ഫീച്ചര്‍ ഉടനെത്തും

0
294

ന്യൂഡല്‍ഹി (www.mediavisionnews.in): സമീപകാലത്തായി ഫോട്ടോ ഷെയറിംഗ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമിന് ജനപ്രീതിയേറി വരികയാണ്. വിവാദങ്ങളില്‍പെട്ട് ഫെയ്‌സ്ബുക്ക് പരുങ്ങലിലായത് ഇന്‍സ്റ്റഗ്രാമിന്റെ കുതിപ്പിന് മുതല്‍ കൂട്ടായെന്നാണ് പഠനങ്ങള്‍ പറയുന്നത്. വര്‍ദ്ധിച്ചു വരുന്ന ജനപ്രീതിയ്ക്കനുസരിച്ച് മികച്ച ഫീച്ചറുകള്‍ ഒരുക്കാനാണ് ഇന്‍സ്റ്റഗ്രാം ശ്രമിച്ചു  കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി ഉപയോക്താക്കള്‍ ഏറെ നാളായി ആഗ്രഹിച്ചിരുന്ന ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അവര്‍.

ഇന്‍സ്റ്റഗ്രാമില്‍ താമസിയാതെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ പങ്കുവെക്കാനുള്ള സൗകര്യം ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 60 സെക്കന്റ് വീഡിയോ മാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യാന്‍ കഴിയുക. ഇതിനാണ് പുതിയ ഫീച്ചറിന്റെ വരവോടെ പരിഹാരമാവുക. പുതിയ ഫീച്ചര്‍ പ്രകാരം 15 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകളായിരിക്കും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാനാവും. ഇതുവഴി ഗാനരംഗങ്ങള്‍, പരിപാടികള്‍ തുടങ്ങിയ വീഡിയോകള്‍ വെര്‍ട്ടിക്കല്‍, എച്ച്ഡി, 4കെ റസലൂഷനുകളില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാന്‍ സാധിക്കും.

ഈ പുതിയ ഫീച്ചര്‍ ജൂണ്‍ 20 ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ ഫീച്ചറിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. ഉപയോക്താക്കള്‍ ഏറുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഫീച്ചര്‍ പ്രഖ്യാപിച്ച് മുഖം മിനുക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here