കാസർഗോഡ് (www.mediavisionnews.in): അറബി ഭാഷാ വിവാദവുമായി ബന്ധപ്പെട്ട് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യാ ജില്ലാ നേതൃത്വം കുമ്പള ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്‌കൂൾ പ്രധാന അധ്യാപിക ഉദയകുമാരി ടീച്ചറുമായി ചർച്ച നടത്തി.
അത്തരത്തിലുള്ള ഒരു പ്രശ്നം നിലവിൽ ഇല്ലെന്നും അറബി പഠിക്കാൻ താല്പര്യമുള്ളവർക്ക് പഠിക്കാനുള്ള അവസരം നൽകുന്നുണ്ടെന്നും അത്തരത്തിലുള്ള ഒരു വിവേചനവും സ്കൂളിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും പ്രധാന അധ്യാപിക പറഞ്ഞു, അറബി അധ്യാപകന്റെ ഒഴിവിലേക് യോഗ്യരായ അധ്യാപകരെ ലഭിച്ചിട്ടില്ലെന്നും നിയമനം നടത്താനുള്ള അഭിമുഖം നടന്നു കൊണ്ടിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് പരിഹാരം കാണുമെന്നും ഉറപ്പു നൽകി.
കഴിഞ്ഞ വർഷങ്ങളിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ നിരവധി വിദ്യാർത്ഥികൾ മുഴുവൻ എ പ്ലസ് അടക്കം നേടി മികച്ച നിലവാരം പുലർത്തുന്ന ഒരു വിദ്യാലയത്തിനെതിരെ ഇല്ലാക്കഥകൾ മെനെഞ്ഞുണ്ടാകുന്നവർ സ്കൂളിന്റെ നല്ല ഭാവിയെ ഇല്ലാതാകുകയാണെന്നും ഇത്തരം പ്രവണതകൾ ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തതായിരുന്നുവെന്നും ഉദയകുമാരി ടീച്ചർ പറഞ്ഞു.
വിദ്യാർത്ഥികൾക്ക് അവർക്ക് ഇഷ്ട ഭാഷാ തെരഞ്ഞെടുക്കാനുള്ള അവകാശത്തെ ഇല്ലാതാകുന്ന സമീപനം ഉണ്ടാവാൻ പാടില്ലാത്തതാണെന്നും ഇത്തരം പ്രവണത നില നിൽക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ ശക്തമായ പ്രക്ഷോഭങ്ങളുമായി കാംപസ് ഫ്രണ്ട് മുന്നോട്ട് വരുമെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് കബീർ ബ്ലാർക്കോഡ് പറഞ്ഞു സെക്രട്ടറി മൊയ്‌തീൻ കല്ലങ്കൈ ട്രഷറർ അഷ്‌റഫ് അണങ്ങൂർ ജില്ലാ കമ്മിറ്റി അംഗം ബി കെ റിസ്‌വാൻ തുടങ്ങിയവർ സംബന്ധിച്ചു്